Deshabhimani

നിക്ഷേപ തട്ടിപ്പ്: വിശ്വദീപ്‌തി അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരായ അന്വേഷണം സിബിഐ ഏറ്റെടുത്തു

cbi
വെബ് ഡെസ്ക്

Published on Oct 09, 2026, 06:05 PM | 1 min read

കൊച്ചി: 65 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ വിശ്വദീപ്‌തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരായ അന്വേഷണം സിബിഐ ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ സംസ്ഥാന ക്രൈംബ്രാഞ്ചിൽ നിന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ നിന്നും സിബിഐ ഏറ്റുവാങ്ങിത്തുടങ്ങിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.സിബിഐയുടെ കൊച്ചിയിലെ അഴിമതി വിരുദ്ധ വിഭാഗം സെപ്റ്റംബർ 29-നാണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.



നിയന്ത്രണമില്ലാത്ത നിക്ഷേപ പദ്ധതികൾ നിരോധിക്കുന്ന നിയമമായ ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്‌ട്‌, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിൽ ആരോപിച്ചിരിക്കുന്നത്.


കൊച്ചിയിലെ ബഡ്‌സ്‌ ആക്‌ട്‌ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് എഫ്‌ഐആർ സമർപ്പിച്ചത്.നിക്ഷേപകരിൽ നിന്ന് ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത്‌ പണം സ്വീകരിച്ചശേഷം മുതലും പലിശയും തിരികെ നൽകിയില്ലെന്നാണ് സൊസൈറ്റിക്കും ഭാരവാഹികൾക്കും എതിരായ ആരോപണം. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ച സിബിഐ, പ്രതികളെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും അറിയിച്ചു.










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home