ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി കോൺ​ഗ്രസിൽനിന്ന് രാജിവെച്ചു; ഇനി സിപിഐ എമ്മിനൊപ്പം

V Joy U S Sabu

യു എസ് സാബുവിന് വി ജോയ് പാര്‍ടി പതാക നല്‍കി സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 06, 2025, 04:34 PM | 1 min read

തിരുവനന്തപുരം: ഐൻടിയുസി സംസ്ഥാന സെക്രട്ടറി യു എസ് സാബു കോൺ​ഗ്രസിൽനിന്ന് രാജിവെച്ചു. വാമനപുരം പഞ്ചായത്തം​ഗമാണ്. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും സിപിഐ എമ്മിനൊപ്പം ഇനി പ്രവർത്തിക്കുമെന്നും സാബു പറഞ്ഞു. സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി സാബുവിന് പാർടി പതാക നൽകി സ്വീകരിച്ചു.


വാമനപുരം പഞ്ചായത്തംഗമായിരുന്നു യു എസ് സാബു. പഞ്ചായത്ത് മെമ്പര്‍ സ്ഥാനം അടക്കം എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി സാബു മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാർക്ക് സംസ്ഥാന സർക്കാർ എത്രത്തോളം പ്രയോജനപ്രദമാകുന്നു എന്ന് പഞ്ചായത്തം​ഗമായ താൻ തിരിച്ചറിഞ്ഞതാണ്. അടുത്തകാലത്ത് വന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളും ഏറെ സ്വാധീനിച്ചു. സംസ്ഥാന സർക്കാരിൻ്റെ വികസന -ക്ഷേമ പ്രവർത്തനങ്ങൾ പ്രവർത്തനങ്ങളും ഇടതുപക്ഷത്തിനൊപ്പം പ്രവർത്തിക്കാൻ താൽപര്യമുണ്ടാക്കിയെന്നും സാബു പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home