യാത്രക്കാർ വഴിയിലാകും; കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന ബസ് സർവീസ് നാളെ മുതൽ സമരത്തിലേക്ക്

bus strike.
വെബ് ഡെസ്ക്

Published on Nov 09, 2025, 08:39 PM | 1 min read

കൊച്ചി: കേരളത്തിൽനിന്നുള്ള അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ സർവീസ് നിർത്തിവെക്കും. വൈകിട്ട് ആറ് മുതൽ ഉണ്ടാകില്ലെന്ന് ലക്ഷ്വറി ബസ് ഓണഴ്‌സ് അസോസിയേഷൻ അറിയിച്ചു.


തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിലും പിഴയിലും പ്രതിഷേധിച്ചാണ് സമരം. ബെംഗളൂരു, ചെന്നൈ യാത്രക്കാരെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് തീരുമാനം.


സ്ലീപ്പർ, സെമി സ്ലീപ്പർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവെക്കുന്നത്. അഖിലേന്ത്യ പെർമിറ്റുണ്ടായിട്ടും തമിഴ്‌നാട്ടിലും കർണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുന്നുണ്ട് എന്ന് ഉടമകൾ ആരോപിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home