കേരള പഠന കോണ്‍ഗ്രസ്‌: 2–ാം ദിനം 10 വേദിയിൽ 40 സെമിനാർ

kerala padana congress
avatar
സ്വന്തം ലേഖകൻ

Published on Feb 24, 2025, 01:24 AM | 1 min read

കണ്ണൂർ : അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ രണ്ടാംദിനത്തിൽ 10 വേദികളിലായി നടന്നത്‌ 40 സമാന്തര സെമിനാർ. സുസ്ഥിരവികസന കുടുംബശ്രീ സംഘടനാ സംവിധാനം, മാലിന്യ നിർമാർജനം, വിജ്ഞാന കേരളം, പാർപ്പിടം – ദാരിദ്ര്യ നിർമാർജനം, ആരോഗ്യം, വിദ്യാഭാസം, കൃഷിയും അനുബന്ധ മേഖലകളും, ലിംഗനീതിയും സ്ത്രീശാക്തീകരണവും, ബാലസൗഹൃദ തദ്ദേശഭരണം, തൊഴിലും പ്രാദേശിക സാമ്പത്തിക വികസനവും, കലാ സാംസ്കാരിക കായിക പ്രവർത്തനങ്ങൾ, ജലസംരക്ഷണം, കുടിവെള്ളം, പട്ടികജാതി–-വർഗ വികസനം, കാലാവസ്ഥാ വ്യതിയാനവും ദുരന്തനിവാരണവും, ഭിന്നശേഷി സൗഹൃദ തദ്ദേശഭരണം, സംയോജിത സംയുക്ത പദ്ധതികൾ, വയോസൗഹൃദ തദ്ദേശഭരണം, തൊഴിലുറപ്പ് പദ്ധതി/ തൊഴിൽ, സദ്ഭരണം എന്നീ വിഷയങ്ങളിലായിരുന്നു സെമിനാറുകൾ.

നൂറിൽപരം തദ്ദേശ സ്ഥാപനങ്ങളുടെ അനുഭവ അവതരണങ്ങളും പ്രബന്ധങ്ങളും തദ്ദേശസ്ഥാപന അധ്യക്ഷരും മറ്റ് പ്രതിനിധികളും അവതിരിപ്പിച്ചു.

ഗവേഷക സംഗമത്തിൽ വിദ്യാർഥികൾ ഉൾപ്പടെയുള്ള ഗവേഷകർ തദ്ദേശസ്ഥാപനങ്ങൾ സംബന്ധിച്ച പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 250ലധികം പ്രബന്ധ അവതരണങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ 150ലധികം അനുഭവ വീഡിയോ പ്രദർശനങ്ങളും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Home