print edition ഇന്റേണൽ മാർക്ക് പ്രദർശിപ്പിക്കും; പരാതി പരിശോധിക്കാൻ നിരീക്ഷണ സമിതി

മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: നിരന്തര മൂല്യനിർണയ (ഇന്റേണൽ അസസ്മെന്റ്) പരാതി പരിഹാര സെല്ലുകൾ കാര്യക്ഷമമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവർത്തനം സുതാര്യവും സമഗ്രവുമാക്കാൻ മാർക്കുകൾ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. പരാതികൾ സ്കൂൾ തല നിരീക്ഷണ സമിതി പരിശോധിക്കും. സ്കൂൾ തലത്തിൽ പ്രിൻസിപ്പൽ, എസ്ആർജി കൺവീനർമാർ, സബ്ജക്ട് കൗൺസിൽ കൺവീനർമാർ എന്നിവരുടെ നേതൃത്വത്തിലും ജില്ലാതലത്തിൽ ഡിഡിഇ, ഡിഇഒ, ഡയറ്റ് പ്രിൻസിപ്പൽ, എസ്‌സിഇആർടി ഫാക്കൽറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലും സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനതലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്‌സിഇആർടി ഡയറക്ടർ, അസസ്‌മെന്റ് കോർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലുമുള്ള സമിതി പ്രവർത്തിക്കും. കുട്ടികൾക്കുണ്ടാകുന്ന പരാതി അതത് സമിതികൾ പരിഗണിച്ച് പരിഹാരം നിർദേശിക്കും. സ്കൂൾ വിദ്യാഭ്യാസത്തിൽ 20 ശതമാനമാണ് നിരന്തര മൂല്യനിർണയത്തിനുള്ള മാർക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 50 ശതമാനംവരെയായി ഇത് ഉയർത്തിയിട്ടുണ്ട്.











0 comments