Deshabhimani

ഇൻഷുറൻസ്‌ പ്രീമിയത്തിന്‌ ജിഎസ്‌ടി ഒഴിവാക്കാൻ ധാരണ ; സംസ്ഥാനങ്ങൾക്ക്‌ വൻ വരുമാന നഷ്ടമുണ്ടാകും

insurance premium gst
വെബ് ഡെസ്ക്

Published on Aug 21, 2025, 12:04 AM | 1 min read


ന്യൂഡൽഹി

ലൈഫ്‌–ആരോഗ്യ ഇൻഷുറൻസ്‌ പ്രീമിയത്തിനുള്ള ജിഎസ്‌ടി പൂജ്യമാക്കാൻ ബുധനാഴ്‌ച ചേർന്ന ജിഎസ്‌ടി മന്ത്രിസമിതി യോഗത്തിൽ ധാരണ. ശുപാർശ അടുത്ത ജിഎസ്‌ടി ക‍ൗൺസിൽ യോഗം പരിഗണിക്കും. ഇൻഷുറൻസ്‌ പ്രീമിയം ജിഎസ്‌ടി പൂജ്യമാക്കുന്നതിനോട്‌ എല്ലാ അംഗങ്ങളും യോജിച്ചൈന്നും, നടപ്പാക്കുമ്പോഴുണ്ടാകുന്ന വരുമാനനഷ്ടമടക്കമുള്ള ആശങ്കകൾ സംസ്ഥാനങ്ങൾക്കുണ്ടെന്നും സമിതി കൺവീനറും ബിഹാർ ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട്‌ ച‍ൗധുരി മാധ്യമങ്ങളോട്‌ പറഞ്ഞു.


ഇൻഷുറൻസ്‌ പ്രീമിയത്തിൽ ജിഎസ്‌ടി ഒഴിവാക്കിയാൽ അതിന്റെ ഫലം പോളിസിയുടമകൾക്കുതന്നെ ലഭിക്കുമെന്ന്‌ ഉറപ്പാക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാലടക്കം സമിതിയിലെ പല അംഗങ്ങളും ആവശ്യപ്പെട്ടു. നിരക്കുകൾ കുറയ്ക്കുന്നതിന്റെ ഗുണം കമ്പനികൾ തട്ടിയെടുക്കുന്ന സാഹചര്യമുണ്ടാകരുത്‌.

ഇൻഷുറൻസ്‌ പ്രീമിയത്തിന്‌ ജിഎസ്‌ടി ഒഴിവാക്കുമ്പോൾ സംഭവിക്കുന്ന വരുമാന നഷ്ടവും ബാലഗോപാൽ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി. വർഷം 10,000 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകും. കേരളത്തിനുമാത്രം 500 കോടിക്കടുത്ത്‌ വരുമാന നഷ്ടമുണ്ടാകും.


കേരളമടക്കം പല സംസ്ഥാനങ്ങളും ദരിദ്രവിഭാഗങ്ങൾക്കായി പ്രത്യേക ഇൻഷുറൻസ്‌ പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്‌. പ്രതിവർഷം 1500 കോടി രൂപയാണ്‌ ചെലവ്‌. ഇൻഷുറൻസ്‌ പ്രീമിയത്തിൽനിന്നുള്ള വരുമാന നഷ്ടം കൂടിയാകുമ്പോൾ ഇത്തരം പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ പ്രയാസമാകും. വരുമാനനഷ്ടത്തെ എങ്ങനെ മറികടക്കാമെന്നുകൂടി പരിഗണിക്കണം– ബാലഗോപാൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home