Deshabhimani

ഗാസയിൽ വെള്ളപ്പൊക്കം; ദുരിതത്തിലായി അഭയാർഥികൾ

Gaza Flood
വെബ് ഡെസ്ക്

Published on Nov 08, 2026, 09:36 PM | 1 min read

ഗാസ : കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗാസയിലെ പതിനായിരക്കണക്കിന് അഭയാർഥികളുടെ താമസകേന്ദ്രങ്ങളും ടെന്റുകളും തകർന്നു. വെള്ളി രാത്രി മുതൽ ഗാസയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇതുവരെ 70,000 ടെന്റുകൾക്ക് കേടുപാടു സംഭവിച്ചതായി സർക്കാർ അറിയിച്ചു. വെള്ളപ്പൊക്കഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നാല് ലക്ഷം അഭയാർഥികളുണ്ട്. രണ്ടായിരത്തിലധികം കെട്ടിടങ്ങൾ തകർന്നുവീഴാൻ സാധ്യതയുണ്ടെന്നും അഭയാർഥികൾക്ക് താമസസൗകര്യം ഒരുക്കാൻ കുറഞ്ഞത് മൂന്ന് ലക്ഷം ടെന്റുകൾ വേണമെന്നും അധികൃതർ വ്യക്തമാക്കി.


ദേർ അൽ ബലാഹിൽ വെള്ളപ്പൊക്കത്തിൽ താമസകേന്ദ്രങ്ങൾ തകർന്ന കുടുംബങ്ങൾക്ക് ശനിയാഴ്ച മുതൽ ഭക്ഷണം ലഭിച്ചിട്ടില്ലെന്ന്‌ അൽ ജസീറ റിപ്പോർട്ട് ചെയ്തു. അടിയന്തര സഹായത്തിനായി കൂടുതൽ ഫണ്ട് ലഭ്യമാക്കണമെന്നു പലസ്തീനിലെ യുനിസെഫ് പ്രതിനിധി ജോനാഥൻ വീച്ച്‌ ആവശ്യപ്പെട്ടു. 30 ലക്ഷം ഡോളറിന്റെ നാശനഷ്ടമുണ്ടായതായാണ് ഗാസ സർക്കാരിന്റെ കണക്ക്. ഇസ്രയേൽ ഏർപ്പെടുത്തിയിരിക്കുന്ന സഹായ നിയന്ത്രണങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home