സംസ്ഥാന സീനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്; കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച അസംപ്ഷന് വെങ്കലം

ചങ്ങനാശ്ശേരി : കണ്ണൂരിൽ നടന്ന സംസ്ഥാന സീനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കോട്ടയം ജില്ല 61–52 എന്ന സ്കോറിന് വിജയിച്ചാണ് വെങ്കലം നേടിയത്.
കോട്ടയം ജില്ലയ്ക്കായി മത്സരിച്ച ടീമിലെ മുഴുവൻ താരങ്ങളും ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ വിദ്യാർഥിനികളായിരുന്നു. സംസ്ഥാനതല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ടീം അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
കെഎസ്ഇബി താരങ്ങൾ ഉൾപ്പെട്ട കണ്ണൂർ ജില്ലക്കെതിരെയാണ് കോട്ടയം നിർണായക വിജയം നേടിയത്. ശക്തമായ എതിരാളികൾക്കെതിരെ മികച്ച ടീം പ്രകടനമാണ് അസംപ്ഷൻ താരങ്ങൾ കാഴ്ചവെച്ചത്.
ടീമിന്റെ മികച്ച പ്രകടനത്തിന് അസംപ്ഷൻ കോളേജ് സ്പോർട്സ് കൗൺസിൽ പരിശീലകൻ ജോബിൻ വർഗീസിനും ടീം അംഗങ്ങൾക്കും കോളേജ് മാനേജ്മെന്റും ജില്ലാ ബാസ്കറ്റ്ബാൾ അസോസിയേഷനും അഭിനന്ദനങ്ങൾ നേർന്നു. സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിലെ ഈ നേട്ടം അസംപ്ഷൻ കോളേജിന്റെ ബാസ്ക്കറ്റ്ബോൾ രംഗത്തെ മികച്ച മുന്നേറ്റത്തിന് മറ്റൊരു പൊൻതൂവലായി.








0 comments