Deshabhimani

തിരുവനന്തപുരത്ത് കാളയുടെ കുത്തേറ്റ് വയോധികൻ മരിച്ചു

bullock cart

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 08, 2026, 08:40 PM | 1 min read

തിരുവനന്തപുരം: വളർത്തുകാളയ്ക്ക് തീറ്റ നൽകുന്നതിനിടെ കുത്തേറ്റ് കാളവണ്ടിക്കാരൻ മരിച്ചു. നെയ്യാറ്റിൻകര വെള്ളറട കോട്ടയംവിള സ്വദേശി ജോൺസൺ (76) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.


ദീർഘകാലമായി കാളവണ്ടി നടത്തി ഉപജീവനം കണ്ടെത്തിവരികയായിരുന്നു ജോൺസൺ. ഇതിനായി വളർത്തിയിരുന്ന കാളയ്ക്ക് തീറ്റ നൽകുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. കാളയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ജോൺസണെ ഉടൻ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മൃത​ദേഹം കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വെള്ളറട പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home