ad
Deshabhimani

നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി

infant
വെബ് ഡെസ്ക്

Published on Jun 17, 2025, 06:46 PM | 1 min read

പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. രക്തസ്രാവത്തെ തുടർന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്.


ആശുപത്രി അധികൃതർ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. കോന്നി മെഡിക്കൽ കോളജിലായിരിക്കും പോസ്റ്റ്മോർട്ടം


സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 21 കാരിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത്. അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home