ad
Deshabhimani

അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു

Indigo.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jan 10, 2026, 04:39 PM | 1 min read

അബുദാബി: അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അനിശ്ചിതമായി വൈകുന്നു. ഇന്ന് ഉച്ചയ്ക്ക് 1.20-ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ എ-യിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണിത്. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് എത്തേണ്ട വിമാനം സാങ്കേതിക പ്രശ്നങ്ങൾ കാരണം പുറപ്പെടാൻ വൈകിയതാണ് അബുദാബിയിൽ നിന്നുള്ള മടക്കയാത്രയെയും പ്രതിസന്ധിയിലാക്കിയത്.


അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ എയിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.20ഓടെയാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. 5.10ന് വിമാനം പുറപ്പെടുമെന്നാണ് വിവരം. ഇത് പ്രകാരം വിമാനം കണ്ണൂരിലെത്തുമ്പോൾ നിശ്ചയിച്ചതിലും നാല് മണിക്കൂറോളം വൈകാൻ സാധ്യതയുണ്ട്. എന്നാൽ വിമാനം വൈകുന്നതിനെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും നൽകാൻ ഇൻഡിഗോ അധികൃതർ ഇതുവരെ തയ്യാറാകാത്തത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home