രാജ്യത്തെ ഏറ്റവും വലിയ സ്മാർട്ട് റോഡ് തിരുവനന്തപുരത്ത്

സി വി രാമൻപിള്ള റോഡ്.
തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും നീളമുള്ള സ്മാർട്ട് റോഡ് തലസ്ഥാനത്താണ്, ആൽത്തറ മുതൽ ചെന്തിട്ടവരെ 3.275 കിലോമീറ്ററിലുള്ള സി വി രാമൻപിള്ള റോഡ്. ആന്ധ്ര വിജയവാഡയിലെ മൂന്നു കിലോമീറ്ററുള്ള 'ഗോൾഡൻ മൈൽ' റോഡിനെ മറികടന്നാണ് കേരളം ഈ നേട്ടം കൈവരിച്ചത്.
എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് തിരുവനന്തപുരം കോർപറേഷനുവേണ്ടി സ്മാർട്ട്സിറ്റി പദ്ധതിയിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെആർഎഫ്ബി) നേതൃത്വത്തിലാണ് ഈ നാലുവരിപ്പാത നിർമിച്ചത്. കേന്ദ്ര സർക്കാർ സഹായത്തോടെ 77 കോടി രൂപ ചെലവിലായിരുന്നു നിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായിരുന്നു നിർമാണം. 12 നഗരവീഥികളെയാണ് ഇത്തരത്തിൽ ലോകോത്തര നിലവാരത്തിൽ സ്മാർട്ടാക്കിയത്. കാലങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിയാണ് എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിൽ പൂർത്തിയായത്. ദേശീയപാതയുടെ നിലവാരത്തിലൊക്കെ തദ്ദേശ റോഡ് നിർമിക്കാനാകുമോയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണിത്.
വൈദ്യുതി, ടെലിഫോൺ, ഇന്റർനെറ്റ്, സ്വകാര്യ കേബിൾ ലൈനുകൾ, വാട്ടർ അതോറിറ്റിയുടെ കുടിവെള്ള, ഡ്രെയിനേജ് പൈപ്പുകൾ എന്നിവയെല്ലാം റോഡിന് അടിയിലാണ്. റോഡ് വെട്ടിപ്പൊളിക്കാതെ അറ്റകുറ്റപ്പണി ചെയ്യാൻ പ്രത്യേക ചേമ്പറുകളുമുണ്ട്. പ്രത്യേക സൈക്കിൾ പാതയും കാഴ്ചപരിമിതർക്കുള്ള നടപ്പാതയുമുണ്ട്.









0 comments