Deshabhimani

print edition ഇന്ത്യ–ഓസ്ട്രേലിയ സൈനിക അഭ്യാസം സമാപിച്ചു

Indian Military

Photo: X

വെബ് ഡെസ്ക്

Published on Nov 02, 2026, 01:30 AM | 1 min read

തിരുവനന്തപുരം: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമായ ‘ഓസ്ട്രാഹിന്ദ് 2026’ സമാപിച്ചു. തലസ്ഥാനത്ത് രണ്ടാഴ്ച നീണ്ടുനിന്ന പരിശീലന പരിപാടികളാണ് സമാപിച്ചത്. അവസാന രണ്ടുദിവസങ്ങളിൽ 36 മണിക്കൂർ നീണ്ട കഠിനമായ അഭ്യാസപ്രകടനങ്ങൾ നടന്നു. കടൽ, വ്യോമ മേഖലകൾക്കൊപ്പം കാടും തീരദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു അഭ്യാസം. ഭീകരരെ നേരിടൽ, തുറമുഖങ്ങളുടെ സുരക്ഷ ഉറപ്പാക്കൽ, രക്ഷാപ്രവർത്തനം, ദുരന്ത നിവാരണം തുടങ്ങിയവയിലും പരിശീലനം നടന്നു.


ഇന്ത്യൻ നാവികസേന, വ്യോമസേന, വിഴിഞ്ഞം തുറമുഖ അധികൃതർ, കേരള ഫയർഫോഴ്സ് എന്നിവരും പങ്കാളികളായി. ഓസ്‌ട്രേലിയൻ പ്രതിരോധ സേന മേജർ ജനറൽ മാറ്റ് ബർ, ഇന്ത്യൻ ആർമി മേജർ ജനറൽ കപിൽ റാണ, ന്യൂസിലൻഡ് പ്രതിരോധ അറ്റാഷെ എ ജെ ഡൗളിങ് തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു. ഓസ്ട്രേലിയൻ സൈനികർക്ക് മടങ്ങാനുള്ള റോയൽ ഓസ്ട്രേലിയൻ എയർഫോഴ്സിന്റെ എ330 വിഭാഗത്തിൽപ്പെട്ട സൈനിക വിമാനം ഞായർ വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. സൈനികരുമായി വിമാനം തിങ്കളാഴ്ച തിരികെ പറക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home