കടൽമീൻ ലഭ്യതയിൽ 65831.2 ടണ്ണിന്റെ വർധന; ഫലം കാണുന്നത്‌ സംസ്ഥാന സർക്കാർ ഇടപെടൽ

marine fish
avatar
പി ആർ ദീപ്‌തി

Published on Jun 12, 2025, 01:45 PM | 1 min read

കൊല്ലം: കേരളത്തിൽ കടൽമീൻ ലഭ്യതയിൽ 65,831.2 ടണ്ണിന്റെ വർധന. 2023–24ൽ 58,1422 ടണ്ണായിരുന്നത്‌ 2024 –25ൽ 64,7253.2 ആയാണ്‌ ഉയർന്നത്‌. 11.32ശതമാനമാണ്‌ വർധന. നെയ്‌മത്തിയുടെ ഉൽപ്പാദനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായി– 176243 ടൺ. കഴിഞ്ഞവർഷം ഇത്‌ 11,5322 ടണ്ണായിരുന്നു. കിളിമീൻ 36,210.6 ടൺ (കഴിഞ്ഞ വർഷം (35585 ടൺ), മത്തി (8984.1 മെട്രിക്‌ടൺ), നെത്തോലി 422,185 ടൺ (35,585 ടൺ), ചൂര 32,313 (27092 ടൺ), മത്തി 8984 ടൺ(6136 ടൺ) എന്നിങ്ങനെയാണ്‌ ഉൽപ്പാദനം. വാളയും അയലയും കുറവായിരുന്നു. വാള18,529 ടൺ(24,365 ടൺ), അയല 63,182ടൺ (67,538 ടൺ). കഴിഞ്ഞവർഷം 3497 ടൺ നെയ്‌മീനാണ്‌ ലഭിച്ചത്‌. ഇക്കുറി 4745 ടണ്ണായി വർധിച്ചു. ഫിഷറീസ്‌ വകുപ്പിന്റെ കണക്ക്‌ പ്രകാരം ഉൾനാടൻ മത്സ്യഉൽപ്പാദനം 280,187 ടണ്ണാണ്‌.


ജില്ല

മത്സ്യ ഉൽപ്പാദനം ടണ്ണിൽ

തിരുവനന്തപുരം

55,925

കൊല്ലം

136,571

ആലപ്പുഴ

30,514

എറണാകുളം

185,077

തൃശൂർ

30,441

മലപ്പുറം

40,498

കോഴിക്കോട്‌

112,534

കണ്ണൂർ

41,665

കാസർകോട്‌

14,027


സംസ്ഥാന സർക്കാർ നടപ്പാക്കിയ മത്സ്യസംരക്ഷണ പ്രവർത്തനമാണ്‌ നേട്ടത്തിനു പിന്നിൽ. ട്രോളിങ്‌ നിരോധനം, മീൻകുഞ്ഞുങ്ങളെ പിടിക്കുന്നത്‌ തടയൽ എന്നിവ ഫലപ്രദമായി നടപ്പാക്കിയത്‌ മത്സ്യ ഉൽപ്പാദനത്തിൽ വൻ വർധനയ്ക്ക് കാരണമായി. മത്സ്യവർധന ലക്ഷ്യമിട്ട്‌ സൃഷ്ടിച്ച ക്രിത്രിമപാര്‌ നിക്ഷേപിക്കൽ അടക്കമുള്ള പ്രവർത്തനവും മത്സ്യപ്രജനനത്തിന്‌ ആക്കംകൂട്ടി.



deshabhimani section

Related News

View More
0 comments
Sort by

Home