മലയാറ്റൂരിൽ പുഴയിൽ കാട്ടാനകളുടെ ജഡം; അന്വേഷണത്തിന് വിദഗ്ധ സമിതി

കൊച്ചി: മലയാറ്റൂർ ലാൻഡ്സ്കേപ്പിൽ കാട്ടാനകളുടെ ജഡം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. സമീപകാലത്തായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണം നടത്താൻ വിദഗ്ധ സമിതി രൂപീകരിച്ചു. ഹൈ റേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ ചെയർമാൻ ആയ പതിനൊന്നംഗ വിദഗ്ധ സമിതിയാണ് രൂപീകരിച്ചത്.
മലയാറ്റൂർ ലാൻഡ്സ്കേപ്പിൽ കാട്ടാനകളുടെ ജഡം കണ്ടെത്തുന്നതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്ണൻ വിദഗ്ധ സമിതിക്ക് നിർദേശം നൽകി. അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
പോസ്റ്റുമോര്‍ട്ടം നടപടികളും റിപ്പോര്‍ട്ടുകളും, ഒരേ പ്രദേശത്ത് സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം, സംശയാസ്പദമോ നിയമവിരുദ്ധമോ കുറ്റകരമോ ആയിട്ടുള്ള സംഭവങ്ങള്‍, വനം വകുപ്പിന്റെ ഇടപെടൽ, കൃത്യ നിര്‍വഹണത്തിലെ വീഴ്ച തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം. മലയാറ്റൂർ ഡിവിഷൻ പരിധിയിലെ പുഴകളിൽ ആകെ 13 ആനകളാണ് ചത്തുപൊങ്ങിയത്.










0 comments