ad
Deshabhimani

കുഞ്ഞാലിക്കുട്ടി 'പ്രതിപക്ഷ ഉഷണനാവ്', നാട മുറിക്കാൻ കത്രികയുമില്ല; തട്ടിക്കൂട്ട് യോ​ഗം കോമഡിയായി

Organisational Blunder at Tirurangadi

നാട മുറിക്കാൻ കത്രിക എവിടെയെന്ന് ചോദിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയും നേതാക്കളും(ഇടത്), എൽഇഡി വാളിലെ അക്ഷരത്തെറ്റ് (വലത്)

വെബ് ഡെസ്ക്

Published on Oct 29, 2025, 01:39 PM | 1 min read

തിരൂരങ്ങാടി: തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ധൃതിപിടിച്ച് യുഡിഎഫ് ഭരിക്കുന്ന തിരൂരങ്ങാടി ന​ഗരസഭ സംഘടിപ്പിച്ച ഉദ്ഘാടനപരിപാടി കോമഡിയായി മാറി. ചൊവ്വാഴ്ച നടന്ന ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഘാടകർക്ക് അമളിപറ്റിയത്.


ഉദ്ഘാടനത്തിനായി നാട കെട്ടി, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും സംഘവും എത്തിയപ്പോൾ നാട മുറിക്കാൻ കത്രികയുണ്ടായില്ല. കുറച്ചു സമയം കാത്തുനിന്നശേഷം നാട മുറിക്കാതെ കുഞ്ഞാലിക്കുട്ടി പരിപാടി നടക്കുന്ന ഭാഗത്തേക്ക് പോയി.


സ്റ്റേജിൽ എത്തിയപ്പോൾ അവിടെയും പണിപാളി. സ്റ്റേജിലെ എൽഇഡി വാളിൽ പ്രതിപക്ഷ ഉപനേതാവ് എന്നതിന് പകരം പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനമാകട്ടെ 'ഉഷണനാവ്' എന്നായിരുന്നു.


പണി തീർക്കാതെ ഉദ്ഘാടനം നടത്തുന്നതിലും, ന​ഗരസഭയുടെ പരിപാടിയെ യുഡിഎഫ് വേദിയാക്കിയതിലും പ്രതിഷേധിച്ച് എൽഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. നിയമസഭ പ്രതിപക്ഷ ഉപനേതാവ് എന്ന പേരിൽ പി കെ കുഞ്ഞാലിക്കുട്ടിയെ ഉദ്ഘാടനകനാക്കിയതും മുസ്ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി എം എ സലാമിനെ വിശിഷ്ടാതിഥിയാക്കിയയുമായിരുന്നു യുഡിഎഫ് വത്കരണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടായിരുന്നു പണി പൂർത്തിയാകാതെയുള്ള ഉദ്ഘാടനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home