print edition അതൃപ്‌തി തുറന്ന് പറഞ്ഞ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിസഭയിൽ ചേരണേമോ എന്നതിൽ സംശയമുണ്ടായിരുന്നതായി രമേശ് ചെന്നിത്തല. സഹപ്രവർത്തകരുടെ സമ്മർദവും കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശവുമെല്ലാമാണ് മന്ത്രിസഭയിൽ ചേരാനിടയാക്കിയത്. സത്യപ്രതിജ്ഞയ്‌ക്കുമുമ്പ് മാധ്യമങ്ങൾക്ക് മുന്നിലാണ് അദ്ദേഹം അതൃപ്‌തി പരസ്യമാക്കിയത്.
ഹാപ്പിയാണോ എന്ന ചോദ്യത്തിന് അല്ലെന്നുള്ള സൂചനയും നൽകി. ‘ഞാൻ ഹാപ്പിയാണോ എന്നതിലല്ല, ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം നിർവഹിക്കുകയാണ് പ്രധാനം. ഏത് വകുപ്പ് വേണമെങ്കിലുമെടുക്കാമെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞിരുന്നു.’– ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയാകാനുള്ള തർക്കത്തിൽ സതീശനേക്കാൾ മുന്നിലായിരുന്നു ചെന്നിത്തല. എംഎൽഎമാരിൽ ഭൂരിപക്ഷം കെ സി വേണുഗോപാലിനും രണ്ടാംസ്ഥാനം ചെന്നിത്തലയ്‌ക്കുമായിരുന്നു. എന്നാൽ, മാധ്യമങ്ങളുണ്ടാക്കിയ പ്രചാരണവും ഘടകകക്ഷികളുടെ സമ്മർദവും കാരണം ഹൈക്കമാൻഡ് സതീശനൊപ്പമായി.











0 comments