Deshabhimani

ഐഎച്ച്‌ആർഡിയിൽ 
ശമ്പളം മുടങ്ങിയിട്ട്‌ 2 മാസം

ihrd
avatar
സ്വന്തം ലേഖകൻ

Published on Nov 29, 2026, 02:58 AM | 1 min read

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിലെ സ്വയംഭരണ സാങ്കേതിക വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനമായ ഐഎച്ച്‌ആർഡിയിൽ രണ്ടുമാസമായി ശന്പളമില്ല. എൻജിനീയറിങ് കോളജ് അധ്യാപകർ ഉൾപ്പെടെ താൽക്കാലിക, സ്ഥിരം ജീവനക്കാരായ 2800 പേരുടെ ജീവിതം വഴിമുട്ടി. പാർട്‌ടൈം ശുചീകരണ തൊഴിലാളികൾക്കുപോലും ശന്പളം നൽകിയിട്ടില്ല. തനത്‌ വരുമാനത്തിൽ നിന്നുമാത്രം ശന്പളം നൽകാനാകാത്തതിനാൽ സർക്കാരിന്റെ ഗ്രാന്റിനെയാണ്‌ ഐഎച്ച്‌ആർഡി ആശ്രയിക്കുന്നത്‌. നവംബർ അവസാനിക്കുന്പോഴും ഒക്‌ടോബറിലെ ശന്പളം കിട്ടിയിട്ടില്ല. അധിക ഗ്രാന്റ്‌ അനുവദിക്കില്ലെന്നാണ്‌ സർക്കാർ അന‍ൗദ്യോഗികമായി അറിയിച്ചിട്ടുള്ളത്‌. ഇതോടെ നവംബറിലെ ശന്പളവും ലഭിക്കില്ലെന്ന്‌ ഉറപ്പായി.

ഐഎച്ച്‌ആർഡി എംപ്ലോയീസ്‌ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്‌ നീങ്ങുകയാണ്‌. ഇക്കാര്യം അറിയിച്ച്‌ ഡയറക്‌ടർക്ക്‌ മെമ്മോ നൽകി. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതോടെ വലിയ വിഭാഗം താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. തസ്‌തികകളിൽ സ്വന്തക്കാരെ നിയമിക്കുന്നത്‌ തകൃതിയായി നടക്കുന്പോഴാണ്‌ നിലവിലുള്ള ജീവനക്കാർക്ക്‌ ശന്പളം നിഷേധിക്കുന്നത്‌. ഇതുവരെയില്ലാത്ത ലോ ഓഫീസർ പദവിയിലടക്കം നിയമനം നടത്തി. സാന്പത്തിക പ്രതിസന്ധി പരിഗണിക്കാതെയാണ്‌ വൻതുക ശന്പളം വാഗ്‌ദാനം ചെയ്‌ത്‌ പുതിയ തസ്‌തികകളിൽ നിയമനം നടത്തുന്നത്‌. ഐഎച്ച്‌ആർഡി കോളേജുകളിൽ ഒരു വർഷ കരാറിൽ പ്രവർത്തിച്ചിരുന്ന 1500 അധ്യാപകരെ പിരിച്ചുവിട്ടു.

ആകെയുള്ള 1800 അധ്യാപകരിൽ 300 പേർക്ക്‌ മാത്രമാണ്‌ സ്ഥിരം നിയമനം. ഡയറക്ടറുടെ വാക്കാലുള്ള നിർദേശപ്രകാരമാണ്‌ ബാക്കിയുള്ളവരെ പിരിച്ചുവിട്ടത്‌. പുനർനിയമനം നൽകാമെന്ന്‌ വാഗ്‌ദാനമുണ്ടെങ്കിലും നടപ്പാകുമെന്ന്‌ ഉറപ്പില്ല. ഇതോടെ കോളേജുകളിൽ ആവശ്യത്തിന്‌ അധ്യാപകരില്ലാത്ത സ്ഥിതി
യാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home