ലഹരിവിപത്തിനെതിരെ ഐഎച്ച്ആർഡിയുടെ നേതൃത്വത്തിൽ സ്നേഹത്തോൺ

തിരുവനന്തപുരം: യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐഎച്ച്ആർഡിയുടെ നേതൃത്വത്തിൽ സ്നേഹത്തോൺ സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ ബിന്ദു. മാർച്ച് ഏഴിന് വെള്ളിയാഴ്ചയാണ് വിവിധ നഗരകേന്ദ്രങ്ങളിൽ വിവിധങ്ങളായ പരിപാടികളോടെയാണ് സ്നേഹത്തോൺ നടത്തുന്നത്.
സംസ്ഥാനത്തെ 88 ഐഎച്ച്ആർഡി സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ നഗരകേന്ദ്രങ്ങളിൽ ഇതിൻ്റെ ഭാഗമായി ലഹരിവ്യാപനത്തിനെതിരെ Run away from Drugs എന്ന പേരിൽ കൂട്ടയോട്ടം നടക്കും. രാവിലെ 7.30ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട പ്രമുഖരടക്കം പങ്കാളികളാകും. ശേഷം, ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്നേഹമതിൽ തീർക്കും. തുടർന്ന് നൂറു കേന്ദ്രങ്ങളിൽ ഒരുക്കുന്ന സ്നേഹസംഗമത്തിൽ ഉന്നത സാംസ്കാരിക-സാമൂഹിക വ്യക്തിത്വങ്ങൾ വിദ്യാർത്ഥികളുമായി സംവദിയ്ക്കും.
കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഐഎച്ച്ആർഡി വിദ്യാർഥികളും ജീവനക്കാരും സമൂഹത്തിന്റെ സമസ്ത മേഖലകളിലെയും ഉന്നതവ്യക്തിത്വങ്ങൾക്കൊപ്പം Run away from Drugs കൂട്ടയോട്ടത്തിൽ പങ്കാളികളാവും. തുടർന്ന് ലഹരി എന്ന മഹാവിപത്തിനെതിരെയുള്ള തുടർ പ്രചാരണപരിപാടികൾക്കും ഐഎച്ച്ആർഡി നേതൃത്വം നൽകും.








0 comments