ടൂറിന് കൊണ്ടുപോയില്ലെങ്കിൽ മന്ത്രി അപ്പൂപ്പനെ വിളിച്ചാൽ മതി; അഞ്ചാം ക്ലാസുകാരിയുടെ ഉത്തരം

വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം : വിനോദയാത്രയ്ക്ക് പണമില്ലാത്ത അവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു അഞ്ചാം ക്ലാസുകാരി നൽകിയ നിഷ്കളങ്കമായ ഉത്തരവും അതിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നൽകിയ ഹൃദ്യമായ മറുപടിയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.
മിന്നുവിന് ടൂർ പോകാൻ പണം തികഞ്ഞില്ല. ഇത് തരണം ചെയ്യാൻ നാല് മാർഗ്ഗങ്ങൾ എഴുതുക" എന്നായിരുന്നു ചോദ്യം. എന്നാൽ ഇന്നത്തെ കാലത്ത് മിന്നുവിന് ഈ അവസ്ഥ ഉണ്ടാകില്ല-കാരണം നമ്മുടെ മന്ത്രി അപ്പൂപ്പൻ പറഞ്ഞിട്ടുണ്ട് പണമില്ലാത്തത് കൊണ്ട് ആരെയും ടൂറിന് കൊണ്ടുപോകാതിരിക്കരുത്. അപ്പോ നമ്മളെ പോലെ മിന്നുവിനും ടൂറിന് പോകാൻ കഴിയും. മിന്നുവിനെ ടൂറിന് കൊണ്ടുപോയില്ലെങ്കിൽ നമ്മുടെ മന്ത്രി അപ്പൂപ്പനെ വിളിച്ചാൽ മതിയെന്നായിരുന്നു ഉത്തരം.
സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ഉത്തരത്തിന് പിന്നാലെയാണ് പ്രതികരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയത്. പൊതുവിദ്യാഭ്യാസ മേഖല കുഞ്ഞുങ്ങൾക്ക് പകർന്നു നൽകിയ നന്മയുടെ കരുത്തായിട്ടാണ് താൻ ഇതിനെ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടിക്ക് സ്നേഹവും നന്ദിയും അറിയിച്ച മന്ത്രി, സ്കൂളിന്റെ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞ് മിന്നുവിനെ നേരിട്ട് കാണുമെന്നും കൂട്ടിച്ചേർത്തു.










0 comments