ad
Deshabhimani

print edition ഇടുക്കിയില്‍ ജലനിരപ്പിൽ നേരിയ വര്‍ധന; മുല്ലപ്പെരിയാർ തുറന്നുതന്നെ

idukki dam
വെബ് ഡെസ്ക്

Published on Oct 21, 2025, 02:20 AM | 1 min read

കുമളി: ​മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞ് തിങ്കൾ രാവിലെ ആറിന് 138.90 അടിയെത്തി. തലേദിവസം ജലനിരപ്പ് 139.35 അടിയായിരുന്നു. 0.45 അടിയാണ്‌ കുറഞ്ഞത്‌. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 119.60 അടി വെള്ളമാണ് ഉണ്ടായിരുന്നത്. മുൻ വർഷത്തേക്കാൾ 19.30 അടി വെള്ളം അധികമുണ്ട്.


റൂൾകർവ് പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാടിന് ശേഖരിക്കാവുന്ന വെള്ളത്തിന്റെ അളവ് തിങ്കൾ വരെ 137.75 അടിയാണ്. തിങ്കൾ രാവിലെ ആറുവരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് 8883 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 155 ഘനയടി വീതം കൊണ്ടുപോയി. ഇടുക്കി അണക്കെട്ടിലേക്ക് സെക്കന്റിൽ 8641 ഘനയടി വീതം വെള്ളം തുറന്നുവിട്ടു. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന 71 അടി സംഭരണശേഷിയുള്ള തേനി ജില്ലയിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് തിങ്കൾ രാവിലെ ആറിന് 68.57 അടിയിലേക്ക് ഉയർന്നു. തലേദിവസം ഇത് 67.09 അടിയായിരുന്നു.


ഇടുക്കിയിൽ ശേഷിയുടെ 77 ശതമാനം


ഇടുക്കി : മുല്ലപ്പെരിയാറിൽനിന്നുള്ള ജലം എത്താൻ തുടങ്ങിയതോടെ ഇടുക്കിയിൽ ഒരടിയുടെ വർധന. നിലവിലെ ജലനിരപ്പ് 2384.06 അടിയിലെത്തി. ഇത്‌ ശേഷിയുടെ 78.34 ശതമാനമാണ്. കഴിഞ്ഞദിവസത്തേക്കാള്‍ ഒരടി ഉയര്‍ന്നു. പദ്ധതി മേഖലയിൽ 23 മില്ലിമീറ്റർ മഴ പെയ്‌തു. മൂലമറ്റത്ത്‌ വൈദ്യുതോൽപ്പാദനം കൂട്ടി. 10.984 ദശലക്ഷം യൂണിറ്റാണ്‌ ഉൽപ്പാദനം.‌‌ 2403 അടിയാണ് പരമാവധി സംഭരണ ശേഷി (സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം). റൂള്‍കര്‍വ് പ്രകാരം ബ്ലൂ അലര്‍ട്ടിലെത്താൻ 2390.86 അടി വേണം. ആറടികൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ടിലെത്തും. ചെറുകിട അണക്കെട്ടുകളായ പൊന്മുടി, കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര, ഇരട്ടയാര്‍, കല്ലാര്‍ എന്നിവ തുറന്നിരിക്കുകയാണ്. കഴിഞ്ഞദിവസം ജില്ലയില്‍ ശരാശരി 15 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. നിലവില്‍ ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home