ad
Deshabhimani

ഇടുക്കിയിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; രണ്ടുപേരുടെ നില ഗുരുതരം

idukki gap rod
വെബ് ഡെസ്ക്

Published on May 14, 2026, 08:40 PM | 1 min read

തൊടുപുഴ: ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം. തമിഴ്‌നാട് സ്വദേശിനി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.


തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാര സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പെരിയകനാലിൽ വെച്ച് നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലുള്ള തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് 18 സ്ത്രീകളും നാല് പുരുഷന്മാരും ആറ് കുട്ടികളും ഉൾപ്പെടെ 28 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home