ad
Deshabhimani

ഇടുക്കിയിൽ ഇരട്ടക്കൊല: മകന്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി

murder
വെബ് ഡെസ്ക്

Published on Aug 14, 2026, 11:13 PM | 1 min read

കട്ടപ്പന: കുടുംബവഴക്കിനെ തുടര്‍ന്ന് മകന്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി. എഴുകുംവയല്‍ പാറത്തറയില്‍ ആന്റണി ജോസഫ്(59), ഭാര്യ വല്‍സമ്മ(55) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അജീഷ് ആന്റണി(26)യെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു.


വീട്ടില്‍ ആന്റണിയുടെ അമ്മയും ഉണ്ടായിരുന്നെങ്കിലും ഉപദ്രവിച്ചിട്ടില്ല. വെള്ളി രാത്രി 9.30ഓടെയാണ് സംഭവം. ഏതാനും ദിവസങ്ങളായി വീട്ടില്‍ അജീഷും മാതാപിതാക്കളും തമ്മില്‍ വഴക്ക് പതിവായിരുന്നു. നീളമുള്ള കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.


മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം പ്രതി ബന്ധുവിന് ഫോണില്‍ ചിത്രങ്ങള്‍ അയച്ചുകൊടുത്തു. ഇവര്‍ അടുത്തുള്ള പള്ളിയിലെ വൈദികനെ വിവരമറിയിച്ചു. തുടര്‍ന്ന് വൈദികനാണ് പൊലീസില്‍ അറിയിച്ചത്.


പ്രതി ലഹരിക്കടിമയാണെന്ന് സംശയിക്കുന്നു. നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ പ്രതി കത്തിയുമായി നില്‍ക്കുകയായിരുന്നു. ​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home