മുനമ്പം ഐസ് പ്ലാൻറിൽ അമോണിയം ചോർച്ച

കൊചി: മുനമ്പം മിനി ഫിഷിംഗ് ഹാർബറിലെ ഐസ് പ്ലാൻറിൽ അമോണിയം ചോർച്ച. മുനമ്പം പള്ളിപ്പുറത്തെ മിനി ഹാർബറിലെ സാവിയോ എന്ന ഐസ് പ്ലാൻറിലാണ് സംഭവം ഉണ്ടായത്.ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവമുണ്ടായത്. അമോണിയം പൈപ്പിലേക്ക് പ്ലാൻറിലെ ഭിത്തിയുടെ സ്ലാബ് മറിഞ്ഞു വീണതോടെ പൈപ്പ് പൊട്ടി അമോണിയം ചോർച്ചയുണ്ടാവുകയായിരുന്നു.
പിന്നാലെ പ്രദേശവാസികളായ പത്തോളം ആളുകൾക്ക് ശ്വാസതടസവും കണ്ണെരിച്ചിലും അനുഭവപ്പെടുകയായിരുന്നു.അമോണിയം പ്ലാൻറിലുള്ള ആളുകൾ വേഗം തന്നെ പുറത്തേക്ക് ഓടി മാറിയിരുന്നു. പുറത്തേക്ക് വരുന്ന അമോണിയം ഫയർഫോഴ്‌സ് വെള്ളം ഉപയോഗിച്ച് നിർവീര്യമാക്കുകയാണ്. പോലീസും ആരോഗ്യവിദഗ്ധരും പഞ്ചായത്ത് അധികൃതരും പ്രദേശത്ത് എത്തിയിട്ടുണ്ട്.









0 comments