ചികിത്സയിൽ കഴിയുന്ന ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

crime scene.jpg
വെബ് ഡെസ്ക്

Published on Oct 09, 2025, 11:44 AM | 1 min read

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭർത്താവ് ഭാസുരൻ കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ ആശുപത്രിയുടെ മുകൾനിലയിൽനിന്ന് ചാടി. ഗുരുതരമായി പരിക്കേറ്റ ഭാസുരൻ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.


ഒക്ടോബർ 1നാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരൻ കെട്ടിടത്തിനു മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം.



deshabhimani section

Related News

View More
0 comments
Sort by

Home