പൊന്നാനി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം ഫാത്തിമയുടേത്; സംഭവം കൊലപാതകം

പൊന്നാനി: മലപ്പുറം പൊന്നാനി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശി ഫാത്തിമയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവതിയുടെ മൃതദേഹം പൊന്നാനി ബീച്ചിൽ ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് മൃതദേഹം ഫാത്തിമയുടേതാണെന്നും മരണം കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തിയത്.
ഭർത്താവ് മുഹമ്മദ് തന്നെയാണ് കൊലയാളിയെന്ന് തിരൂർ ഡിവെെഎസ്പി സിദ്ദിഖ് പറഞ്ഞു. ഫാത്തമിയും ഭർത്താവ് മുഹമ്മദും തമ്മിൽ പ്രശ്നങ്ങളും തർക്കങ്ങളും നിലനിന്നിരുന്നു. തുടർന്ന് ഇരുവരും പൊന്നാനി ബിച്ചിലേക്കെത്തുകയായിരുന്നു.തുടര്‍ന്ന് മുഹമ്മദ് ഫാത്തിമയെ കഴുത്ത് ഞെരിച്ചു കൊന്നു. കൊലയ്ക്ക് ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പരപ്പനങ്ങാടിയിൽ നിന്നുമാണ് പിടികൂടിയത്.
മൃതദേഹം തിരിച്ചറിഞ്ഞ ശേഷം നടത്തിയ തെരച്ചിലിനൊടുവിൽ വളരെ പെട്ടെന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പ്രതി പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.










0 comments