ad
Deshabhimani

യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം; 10 പേർക്കെതിരെ വധശ്രമത്തിന് കേസ്

attacked man
വെബ് ഡെസ്ക്

Published on Sep 16, 2026, 10:59 PM | 1 min read

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് യുവാവിനെ കത്തി കൊണ്ട് കുത്തിയും ഇരുമ്പുവടി കൊണ്ട് അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഉപ്പിലിക്കൈ അടുക്കളത്ത് പറമ്പിലെ ടി വി പ്രദീപി (46) ന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.


കഴിഞ്ഞ ദിവസം രാത്രി ചതുരക്കിണറിലാണ് സംഭവം. ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്.


പ്രദീപിന്റെ പരാതിയിൽ അഭിലാഷ്, ബൈജു, രാജേഷ്, ഷിബിൻ എന്നിവരുൾപ്പെടെ 10 പേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home