print edition വനംവകുപ്പ് ഇടപെടൽ ഫലംകണ്ടു ! സംസ്ഥാനത്ത് മനുഷ്യ- വന്യജീവി സംഘര്‍ഷം കുറഞ്ഞു

പ്രതീകാത്മക ചിത്രം
എം സനോജ്
Published on Mar 25, 2026, 02:35 AM | 1 min read
നിലമ്പൂര്‍: പത്ത് വർഷം വനംവകുപ്പ് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളെ തുടർന്ന് വനാതിര്‍ത്തികളിലെ മനുഷ്യ– വന്യജീവി സംഘര്‍ഷങ്ങൾ കുറഞ്ഞതായി റിപ്പോര്‍ട്ട്. മരണസംഖ്യയും വൻതോതിൽ കുറഞ്ഞു. 2011 –2016ല്‍ പ്രതിവര്‍ഷം ശരാശരി 102.8 പേര്‍ പാന്പുകടിയേറ്റ് മരിച്ചു. ഇത് 2016– 2021 ല്‍ 91.4 ആയും 2021 –2026ൽ 39.8 ആയും കുറഞ്ഞു. യുഡിഎഫ് ഭരണകാലമായ 2011–16 കാലയളവില്‍ 604 പേരാണ് മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളില്‍ മരിച്ചത്.
2016–21 കാലയളവില്‍ അത് 587 ആയും 2021 –26 കാലയളവില്‍ 391 ആയും കുറയ്ക്കാന്‍ സാധിച്ചു. പ്രധാനമായും കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, കടുവ, പാന്പുകള്‍, മറ്റുള്ളവ എന്നിങ്ങനെ തരംതിരിച്ചാണ് വന്യജീവി സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പാന്പുകളെ പിടികൂടാന്‍ വനംവകുപ്പ് നിര്‍മിച്ച സര്‍പ്പ മൊബൈല്‍ ആപ്ലിക്കേഷന്‍വഴി 70849 പാന്പുകളെ റസ്ക്യൂ ചെയ്തു. 273 പഞ്ചായത്തുകളിൽ മനുഷ്യ വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്നതായി വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 2011–16 കാലയളവില്‍ മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളില്‍ 2775.82 ലക്ഷം രൂപയും 2016മുതല്‍ 2026വരെ 12827.49 ലക്ഷം രൂപയും നഷ്ടപരിഹാരമായി വിതരണംചെയ്തു. മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കിവരുന്ന ധനസഹായം 10 ലക്ഷത്തില്‍നിന്ന് 14 ലക്ഷമായി ഉയര്‍ത്തി.









0 comments