print edition രേഷ് ബാബുവിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമീഷൻ

തൃശൂർ: വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരനായ രേഷ് ബാബു (33) ഗവ . മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജയിൽ വകുപ്പ് മേധാവിയും തൃശൂർ സിറ്റി പൊലീസ് കമീഷണറും വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി ഗീത നിർദേശിച്ചു.
റിപ്പോർട്ട് ലഭിച്ച ശേഷം തൃശൂരിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതിൽ പൊലീസിന്റെ ഭാഗത്ത് വിഴ്ചയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. മെയ് 16-നാണ് പിടിച്ചുപറിക്കേസിൽ രേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. ശുചിമുറിയിൽ പോയി തിരികെ വരുന്നതിനിടയിൽ ചന്ദനത്തിരി വായിൽ കുത്തിയെന്നും ചോര ഛർദിച്ചുവെന്നും കാണിച്ചാണ് രേഷിനെ പൊലീസ് ആശുപത്രിയിലെത്തിച്ചത്. വ്യാഴാഴ്‌ചയാണ് മരിച്ചത്.










0 comments