തൃശൂരിൽ വൻ ലഹരിവേട്ട; 120 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: തൃശൂർ പാലിയേക്കരയിൽ വൻ ലഹരിവേട്ട. ലോറിയിൽ കടത്തിയ 120 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി സിജോ, ആലുവ സ്വദേശികളായ ആഷ്ലിൻ, ഹാരിസ്, പാലക്കാട് സ്വദേശി ജാബിർ എന്നിവരാണ് പിടിയിലായത്.
ഒഡീഷയിൽ നിന്ന് ലോറിയിൽ കഞ്ചാവുമായി വരുമ്പോഴാണ് ഇവർ പിടിയിലായത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സ്ക്വാഡാണ് പാലിയേക്കര ടോൾ പ്ലാസയ്ൽ വച്ച് ലോറിയിൽ കടത്തിയ കഞ്ചാവ് പിടികൂടിയത്.
തൃശൂരും കൊച്ചിയും കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടന്നുവരികയാണ്.









0 comments