ad
Deshabhimani

ഹഡില്‍ ഗ്ലോബല്‍

print edition വിഴിഞ്ഞം തുറമുഖം : എത്തിയത്‌ 
160 രാജ്യത്തുനിന്നുള്ള കപ്പലുകൾ

huddle global 2025
വെബ് ഡെസ്ക്

Published on Dec 14, 2025, 02:28 AM | 1 min read


തിരുവനന്തപുരം

കടലിലും കരയിലും ആവശ്യമായ പിന്തുണ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ളതിനാല്‍ വരുന്ന അഞ്ചു വര്‍ഷം നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വലിയ സാധ്യതകളാണ് വിഴിഞ്ഞം തുറമുഖം മുന്നോട്ടുവയ്ക്കുന്നതെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സിഇഒ ശ്രീകുമാര്‍ കെ നായര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്‌ മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ ഏഴാം പതിപ്പില്‍ ‘മാരിടൈം നവീകരണ മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം അത്യാധുനിക സൗകര്യങ്ങളാല്‍ സജ്ജമാണ്, പ്രവര്‍ത്തനം തുടങ്ങി 13 മാസത്തിനകം 160 രാജ്യങ്ങളില്‍നിന്നുള്ള ചരക്കുകപ്പലുകള്‍ എത്തി. റോഡുകള്‍, റെയില്‍വേ, കണ്ടെയ്നര്‍ യാര്‍ഡുകള്‍, കപ്പലുകള്‍ക്ക് സര്‍വീസ് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇനിയും ആവശ്യമാണ്. രാജ്യത്തെ ഏക ട്രാന്‍സ്ഷിപ്‌മെന്റ്‌ തുറമുഖമായതിനാല്‍ ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് സഹായിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹഡില്‍ ഗ്ലോബലില്‍ യുവസംരംഭകര്‍ കാണിക്കുന്ന ആവേശം ഏറെ ശ്രദ്ധേയമാണെന്ന് ഷിപ്‌ റോക്കറ്റ് ചീഫ് പ്രോഡക്ട് ഓഫീസര്‍ പ്രഫുല്‍ പോഡാര്‍ പറഞ്ഞു. അഖില്‍ സക്സേന മോഡറേറ്ററായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home