print edition ഹൃദയത്തോട് ചേര്‍ത്ത്


ആൻസ് ട്രീസ ജോസഫ്
Published on Nov 14, 2025, 02:00 AM | 1 min read
തിരുവനന്തപുരം
കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് ഉത്തര്‍പ്രദേശ് ധനൗറ സ്വദേശികളായ രുചിയും ശിശുപാലും കേരളത്തോട് നന്ദി പറഞ്ഞത് മലയാളികള്‍ മറക്കില്ല. അഞ്ചുമാസം പ്രായമുള്ള മകൻ രാംരാജിന്റെ ഹൃദയം കാത്തതിന്റെ സ്നേഹമായിരുന്നു അവരുടെ വാക്കുകളിൽ. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുന്ന ‘ട്രൈകസ്പിഡ് അട്രേസിയ' രോഗമുണ്ടായിരുന്നു കുഞ്ഞിന്. സംസ്ഥാന സര്‍ക്കാർ ഹൃദ്യം പദ്ധതിയിലൂടെ സൗജന്യ ചികിത്സ ലഭ്യമാക്കി. കോട്ടൂര്‍ ആരോഗ്യകേന്ദ്രത്തിലായിരുന്നു പരിശോധന.
കോഴിക്കോടുള്ള ഹൃദ്യം എംപാനൽഡ് ആശുപത്രിയിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ.
ഇതുപോലെ ആയിരത്തിലേറെ കുഞ്ഞുപുഞ്ചിരികൾ സമ്മാനിച്ചാണ് ‘ഹൃദ്യം’ തുടരുന്നത്. ജന്മനാ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ള കുട്ടികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ 2017ൽ എൽഡിഎഫ് സർക്കാർ ആരംഭിച്ചതാണ് പദ്ധതി. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ് വരെയുള്ളവർക്കാണ് ചികിത്സ. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം ഹൃദയപരിശോധന നടത്തുന്നു. വീടുകളിലെത്തിയും അങ്കണവാടികളിലും സ്‌കൂളുകളിലും എത്തിയും സ്‌ക്രീനിങ്ങും. ഹൃദ്രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ വിദഗ്ധ പരിശോധന നടത്തും. ഗര്‍ഭസ്ഥശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പ്രസവം മുതൽ തുടര്‍ചികിത്സ ഉറപ്പാക്കും. സര്‍ക്കാര്‍ ആശുപത്രികളിലോ എംപാനല്‍ചെയ്ത ഒമ്പത് സ്വകാര്യ ആശുപത്രികളിലോ ശസ്ത്രക്രിയ.
രജിസ്റ്റർ ചെയ്തവരുടെ എണ്ണം: 26,230
ഭ്രൂണാവസ്ഥയില്‍ : 254
നവജാത ശിശുക്കൾ: 17,036
ഇതുവരെ നടന്ന ശസ്ത്രക്രിയ: 8638









0 comments