ഹൃദയപൂർവം: ആദ്യദിനം പരിശീലനം നേടിയത് 15,616 പേർ

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഹൃദയസ്തംഭന പ്രഥമ ശുശ്രൂഷാ പരിശീലന ബോധവൽക്കരണ ക്യാമ്പയിൻ ‘ഹൃദയപൂർവ’ ത്തിന്റെ ഭാഗമായി 15,616 പേർക്ക് പരിശീലനം നൽകിയതായി മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലുമായി ഇരുനൂറിലേറെ കേന്ദ്രങ്ങളിലായിരുന്നു പരിശീലനം. തുടർന്നും പരിശീലനം ഉണ്ടാകും. പൊതുജനങ്ങൾ പരിശീലന പരിപാടി ഏറ്റെടുത്തതിൽ മന്ത്രി നന്ദി അറിയിച്ചു.
ആരോഗ്യ വകുപ്പ് ഐഎംഎയുമായി സഹകരിച്ചാണ് പരിശീലനം നൽകിയത്. ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത് എറണാകുളം ജില്ലയിലാണ് –4311 . തിരുവനന്തപുരം 873, കൊല്ലം 848, പത്തനംതിട്ട 837, ആലപ്പുഴ 1040, കോട്ടയം 409, ഇടുക്കി 453, തൃശൂർ 1193, പാലക്കാട് 634, മലപ്പുറം 308, കോഴിക്കോട് 559, വയനാട് 1113, കണ്ണൂർ 2075, കാസർകോട് 963 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.










0 comments