ad
Deshabhimani

ഉറക്കത്തിനിടെ വീടിന് തീപിടിച്ചു; വാണിയമ്പലത്ത് ​ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു

fire
വെബ് ഡെസ്ക്

Published on Jun 25, 2026, 03:12 PM | 1 min read

വണ്ടൂർ: വീടിന് തീ പിടിച്ച് ഉറങ്ങിക്കിടന്നയാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. വാണിയമ്പലം പൂങ്ങോട് മിച്ചഭൂമിയിലെ ചെമ്പ്രപറമ്പിൽ രാജുവിനാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിക്കു ശേഷമാണ് സംഭവം.


ഗുരുതരമായി പരിക്കേതിനാൽ രാജുവിനെ മഞ്ചേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീട് പൂർണമായും കത്തിനശിച്ചു.


തീയും വെളിച്ചവും കണ്ട് പുറത്തിറങ്ങിയ നാട്ടുകാരാണ് തീയണച്ചത്. തിരുവാലിയിൽ നിന്നും ഫയർഫോഴ്സ് സംഘവും എത്തിയിരുന്നു. ഉണങ്ങുന്നതിനു വേണ്ടി വീട്ടിലെ അടുപ്പിനു മുകളിൽ വിറക് വെച്ചതാണ് തീപിടുത്തത്തിന് കാരണമെന്നതാണ് നിഗമനം. രാജു കിടന്നിരുന്ന മുറിയുടെ മേൽക്കൂര കത്തിയമർന്ന് കട്ടിലിൽവീണ നിലയിലാണ്.


കൂലിപ്പണിക്കാരനായ രാജു നേരത്തെ കുടകിൽനിന്ന് പൂങ്ങോട്ട് താമസമാക്കിയതാണ്. ഭാര്യ നേരത്തെ ഒഴിവായിപ്പോയതിനാൽ ഏറെ നാളായി ഒറ്റയ്ക്കാണ് താമസം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home