ad
Deshabhimani

കനത്ത മഴ, മൂഴിയാർ ഡാം തുറക്കും; ആലപ്പുഴ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

heavy rain
വെബ് ഡെസ്ക്

Published on Aug 03, 2026, 06:37 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും മൂഴിയാർ ഡാം തുറന്നു വിടാനുള്ള സാധ്യത പരിഗണിച്ചും കടലാക്രമണവും ഉള്ളതിനാലുമാണ് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2026 ആഗസ്റ്റ് 03 (തിങ്കളാഴ്ച) ഇന്ന് അവധി പ്രഖ്യാപിച്ചതെന്ന് കളക്ടർ അറിയിച്ചു. അതേസമയം പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.


കനത്ത മഴയെ തുടർന്ന് മൂഴിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. ഡാം ഏത് നിമിഷം വേണമെങ്കിലും തുറന്നേയ്ക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഡാമിൽ ജലനിരപ്പ് ഉയരുന്നുവെന്ന് വ്യക്തമായിട്ടും കൃത്യമായ മുന്നറിയിപ്പ്‌ നൽകാതെ നാടിനെ വെള്ളത്തിലാക്കിയത് സർക്കാർ സംവിധാനങ്ങളെന്ന ആക്ഷേപവും ശക്തമാവുകയാണ്.





വെള്ളി രാത്രി എട്ടിനുതന്നെ അണക്കെട്ടിലെ ജലനിരപ്പ്‌ റെഡ്‌ അലർട്ടിൽ എത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി വെള്ളി രാത്രി പത്തിന്‌ പുറത്തുവിട്ട ജാഗ്രതാനിർദേശത്തിലുണ്ട്‌. എന്നാൽ ഇക്കാര്യം റവന്യൂ അധികൃതർ കൃത്യമായി തദ്ദേശഭരണ അധികൃതരെ അറിയിച്ചില്ലെന്നാണ് വിവരം. ഇതുമൂലം മുന്നറിയിപ്പുകൾ ബാധിതമേഖലയിലുള്ളവരെ മുൻകൂട്ടി അറിയിക്കാനായില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home