print edition എച്ച്‌എംടി പുനരുദ്ധാരണം : ഇടപെടുമെന്ന് കേന്ദ്രമന്ത്രി

എച്ച്‌എംടി പുനരുദ്ധാരണം ചർച്ച ചെയ്യാൻ ഡൽഹിയിൽ ചേർന്ന യോഗത്തില്‍ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയവര്‍
ന്യൂഡൽഹി
എച്ച്‌എംടി പുനരുദ്ധാരണപദ്ധതി ആവിഷ്‌കരിക്കാൻ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമി. പുനരുദ്ധാരണ പാക്കേജിൽ മൂന്നുമാസത്തിനുള്ളിൽ തീരുമാനമുണ്ടാക്കാൻ ഇടപെടാമെന്ന് മന്ത്രി ഉറപ്പുനൽകി. എച്ച്‌എംടി പുനരുദ്ധാരണം ചർച്ചചെയ്യാൻ ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയച്ചത്. ജോൺ ബ്രിട്ടാസ് എംപിയും ഉന്നത ഉദ്യോഗസ്ഥരും യൂണിയൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
എച്ച്‌എംടി വിഷയത്തിൽ 2016ൽ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം ഭേദഗതി ചെയ്യാതെ പുതിയ ഇടപെടല്‍ നടത്തുന്നതിന് പരിമിതികളുണ്ടെന്ന് കേന്ദ്രമന്ത്രി യോഗത്തിൽ പറഞ്ഞു. മുൻ തീരുമാനം തിരുത്തിയാൽ മാത്രമേ പുനരുദ്ധാരണ പാക്കേജിനായി മൂലധനം വകയിരുത്താൻ സാധിക്കു. ഇതിനായി കേന്ദ്ര ധനമന്ത്രിയെ കാണുമെന്നും കുമാരസ്വാമി അറിയിച്ചു.
മറ്റ് യൂണിറ്റുകളുമായി താരതമ്യപ്പെടുത്തിയാൽ കളമശേരി എച്ച്‌എംടി യൂണിറ്റിന്റെ പ്രവർത്തനം മെച്ചപ്പെട്ടതാണെന്നും യോഗം വിലയിരുത്തി. എംപിമാരായ മല്ലുരവി, എറ്റെലാ രാജേന്ദർ, ഹൈബി ഇൗഡൻ, ഘനവ്യവസായ വകുപ്പ് സെക്രട്ടറി കമ്രാൻ റിസ്‌വി, എച്ച്‌എംടി സിഎംഡി രാജേഷ് കോഹ്‌ലി തുടങ്ങിയവരും പങ്കെടുത്തു. കഴിഞ്ഞ ആഗസ്‌തിൽ കുമാരസ്വാമി എച്ച്‌എംടി സന്ദർശിച്ചിരുന്നു.










0 comments