print edition പെൻഷൻ പ്രായം ഉയർത്തൽ: ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- ഡിവൈഎഫ്ഐ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിലെ പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദേശം യുവാക്കളുടെ തൊഴിൽ സ്വപ്നം ഇല്ലാതാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. നിർദേശവുമായി മുന്നോട്ടുപോയാൽ ഡിവൈഎഫ്ഐ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
പിഎസ്‍സി പരീക്ഷയെഴുതി കാത്തുനിൽക്കുന്ന ലക്ഷക്കണക്കിന് പേരുടെ തലയിൽ ഇടിത്തീവീഴുന്നതാണ് നിർദേശം. യുവതയോടുള്ള വഞ്ചനയിൽനിന്ന് യുഡിഎഫ് സർക്കാർ പിന്മാറണം. കഴിഞ്ഞ പത്ത് വർഷത്തിനിടെ കൂടുതൽ പിഎസ്‍സി നിയമനം നടന്ന സംസ്ഥാനമാണ് കേരളം. യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴെല്ലാം യുവജനവിരുദ്ധ നയങ്ങൾ നടപ്പാക്കിയിരുന്നു. നിയമന നിരോധന കാലമായിരുന്നു ഉമ്മൻചാണ്ടിയുടെ ഭരണകാലം. വാഹന മോഡിഫിക്കേഷന് അനുമതി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻ പുതുതലമുറയെയും പറ്റിച്ചു. വാക്ക് പാലിക്കുന്ന ആളാണെങ്കിൽ പെട്രോളിൽ രണ്ട് രൂപ അധിക നികുതി വേണ്ട എന്ന് പറയാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണമെന്നും വി കെ സനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments