ad
Deshabhimani

5 വർഷത്തിനിടെ 3.6 ലക്ഷം 
വിദ്യാർഥികളുടെ വർധന

higher education
avatar
സ്വന്തം ലേഖകൻ

Published on Mar 13, 2026, 02:36 AM | 2 min read

തിരുവനന്തപുരം : കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥി പ്രവേശനത്തിൽ 5 വർഷത്തിനിടെ റെക്കോർഡ്‌ വർധനവ്. ഓൾ ഇന്ത്യ ഹയർ എഡ്യൂക്കേഷൻ(AISHE) സർവ്വെയുടെ ഏറ്റവും അവസാനം പ്രസിദ്ധകരിച്ച റിപ്പോർട്ടിൽ മൂന്നര ലക്ഷത്തിലേറെ കുട്ടികളാണ്‌ അഞ്ചുവർഷത്തിനിടെ കൂടിയത്‌. 9. 36155 ൽ നിന്ന്‌ 10.04 ലക്ഷമായി. കേരളത്തിലെ മൊത്തം പ്രവേശന അനുപാതം ( GER) ഇ‍ൗ കാലയളവിൽ 30 ൽ നിന്ന്‌ 41 ആയി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലെ മൊത്തം കുട്ടികളിൽ ഉന്നത വിദ്യാഭാസത്തിന്‌ പ്രവേശനം നേടുന്ന കുട്ടികളുടെ അനുപാതമാണിത്‌. വിപുലമായ പഠനസൗകര്യങ്ങളും അടിസ്ഥാന വികസനവും ഒരുക്കിയതിന്റെ ഭാഗമായി പത്തു ശതമാനത്തോളമാണ്‌ വളർച്ചയുണ്ടായത്‌. വിദ്യാഭ്യാസ ഗുണനിലവാരത്തിലുണ്ടായ പുരോഗതി, നേട്ടത്തിന് ആധാരമായെന്ന് കേന്ദ്ര ഏജൻസികളുടെ കണക്കുകളും വ്യക്തമാക്കുന്നു. ​കേരളം ഉന്നത വിദ്യാഭ്യാസമേഖല ക.ലഞ്ഞ അഞ്ചു വർഷത്തിനിടെ മറ്റ്‌ രാജ്യങ്ങളുടെ ശ്രദ്ധകേന്ദ്രമായും മാറി. ഉന്നതപഠനത്തിന് അപേക്ഷിക്കുന്ന വിദേശവിദ്യാർഥികളുടെ എണ്ണത്തിലും അഞ്ചുവർഷത്തിനിടെ കുതിച്ചുചാട്ടമാണുണ്ടായത്. 2025–26 അധ്യയനവർഷത്തിൽ കേരള സർവകലാശാലയിൽ മാത്രം 2,620 പേർ അപേക്ഷിച്ചു. 2021–22ൽ ഇത്‌ 1096 മാത്രമായിരുന്നു. കുസാറ്റിൽ 1,700 പേരും എംജി സർവകലാശാലയിൽ 982 പേരും അപേക്ഷകരായുണ്ട്. 2021ൽ യഥാക്രമം ഇത്‌ 603 ഉം 294ഉം ആയിരുന്നു. ബിരുദം മുതൽ ഗവേഷണം വരെയുള്ള കോഴ്സുകൾക്കായി അമേരിക്ക, ഇ‍ൗജിപ്‌ത്‌, ചൈന‍ എന്നിവിടങ്ങൾക്ക്‌ പുറമെ അഫ്‌ഘാനിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ഇറാഖ് തുടങ്ങിയവിടങ്ങളിൽനിന്നുള്ളവരും കേരളത്തിലെ വിദ്യാഭ്യാസ മികവ് തേടിയെത്തുന്നു. വിദേശവിദ്യാർഥികൾ ഇവിടെയെത്തി പഠിക്കുന്നതിലൂടെ സംസ്ഥാനം ആഗോള വിജ്ഞാന കേന്ദ്രമായി മാറുന്നു എന്നാണ്‌ തെളിയുന്നത്‌.

നിലവിൽ കേരള സർവകലാശാലയിൽ –-215, എംജി –-141, സാങ്കേതിക സർവകലാശാല –-50, കലിക്കറ്റ്–- 46, കുസാറ്റ്–- 63, ന്യുവാൽസ്–- 2, കണ്ണൂർ–-1 എന്നികേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥി പ്രവേശനത്തിൽ 5 വർഷത്തിനിടെ റെക്കോർഡ്‌ വർധനവ്. ഓൾ ഇന്ത്യ ഹയർ എഡ്യൂക്കേഷൻ(AISHE) സർവ്വെയുടെ ഏറ്റവും അവസാനം പ്രസിദ്ധകരിച്ച റിപ്പോർട്ടിൽ മൂന്നര ലക്ഷത്തിലേറെ കുട്ടികളാണ്‌ അഞ്ചുവർഷത്തിനിടെ കൂടിയത്‌. ങ്ങിനെയാണ്‌ വിദേശ വിദ്യാർഥികൾ പഠിക്കുന്നമുണ്ട്‌. ലോകപ്രശസ്ത സർവകലാശാലകളുമായി നൂറിലധികം അന്താരാഷ്ട്ര ധാരണാപത്രങ്ങളിൽ കേരളം ഇതിനകം ഒപ്പുവച്ചു. ഗവേഷണ-പഠന രംഗത്തെ നവീകരണത്തിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒമ്പത് പ്രത്യേക സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചു.ടൈംസ് ഹയർ എഡ്യൂക്കേഷൻ, ക്യുഎസ് റാങ്കിങ്ങുകളിൽ എംജി, കുസാറ്റ്, കേരള സർവകലാശാലകൾ ഇടംപിടിച്ചത് കേരളത്തിന്റെ വളരുന്ന അന്താരാഷ്ട്ര സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home