ഹൈസ്‌കൂൾ സമയമാറ്റം; മാനേജ്‌മെന്റ് പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്‌ച നടത്തും

തിരുവനന്തപുരം : ഹൈസ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുമായി മന്ത്രി വി ശിവൻകുട്ടി കൂടിക്കാഴ്‌ച നടത്തും. ബുധൻ പകൽ 3.30ന് മന്ത്രിയുടെ ചേംബറിലാണ് കൂടിക്കാഴ്‌ച. ഹൈക്കോടതി നിർദേശപ്രകാരം ഹൈസ്‌കൂൾ സമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കിയിരുന്നു. ചില സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയതോടെ, ആശയക്കുഴപ്പം പരിഹരിക്കാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനുമാണ് ചർച്ച നടത്തുന്നത്.
കോടതി ഉത്തരവും കേരള വിദ്യാഭ്യാസ ചട്ടവും (കെഇആർ) അനുസരിച്ചാണ് സ്‌കൂൾ സമയക്രമീകരണം. ഹൈസ്‌കൂൾ വിഭാഗത്തിന് മാത്രമാണ് രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതം വർധിപ്പിച്ചത്. കെഇആർ പ്രകാരം 1100 ബോധന മണിക്കൂർ (220 ദിവസം) വേണം. വെള്ളിയാഴ്‌ചകളെ ഒഴിവാക്കിയാണ് സമയക്രമം നടപ്പാക്കിയത്.









0 comments