ലഹരിക്കെതിരെ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോ​ഗം ആരംഭിച്ചു

Pinarai Vijayan
വെബ് ഡെസ്ക്

Published on Mar 24, 2025, 12:42 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ലഹരിവ്യാപനം തടയാനും ലഹരിക്കെതിരായ നടപടികൾ ശക്തമാക്കാനും ലക്ഷ്യമിട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം ആരംഭിച്ചു. നിയമസഭാ ചേംബറിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരും പൊലീസ്‌, എക്‌സൈസ്‌ ഉദ്യോഗസ്ഥരും ഉന്നത ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്. ഇതിന്റെ തുടർച്ചയായി വിവിധ മേഖലകളിലെ വിദഗ്‌ധരെ പങ്കെടുപ്പിച്ചുള്ള യോഗം 30ന്‌ നടക്കും.


ലഹരിക്കെതിരെ പൊലീസും എക്സൈസും സംയുക്തമായി നീങ്ങാനാണ് ഇരുവകുപ്പുകളുടെയും തീരുമാനം. ഇരു സേനകളുടെയും ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. കൂടാതെ എക്സൈസിന്റെ സ്ഥിരം പ്രതികളുടെ പട്ടിക പൊലീസിന് കൈമാറും.


ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് എക്‌സൈസ് വിഭാഗങ്ങളുമായി സഹകരിച്ച് സംയുക്ത നീക്കം നടത്താനും പദ്ധതിയുണ്ട്. ഡിജിപിയും എക്സൈസ് കമ്മീഷണറും യോഗത്തില്‍ പങ്കെടുക്കും. തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ മന്ത്രിമാരും ഉന്നത ഇദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home