ad
Deshabhimani

print edition കോട്ടയവും കേരളത്തിലാണ്‌ സാാാർ

K N Balagopal V D Satheesan

കെ എൻ ബാലഗോപാൽ, വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Jun 03, 2026, 01:49 AM | 1 min read

തിരുവനന്തപുരം: വിഷയം വിലക്കയറ്റമാണ്‌. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ്‌. ഇനി കാര്യത്തിലേക്ക്‌ വരാം. ഇറാനിൽ രാപകലില്ലാതെ ബോംബിടുന്ന ട്രംപും മിസൈലിനേക്കാൾ വേഗത്തിൽ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വിലകൂട്ടുന്ന നരേന്ദ്ര മോദിയും ജനങ്ങളുടെ ഭാഗമേ നോക്കാറില്ല. എന്നാൽ, മുഖ്യമന്ത്രി വി ഡി സതീശനോ? പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന്‌ നടത്തിയ ‘ജനസേവന’ പ്രസംഗങ്ങളും പ്രസ്താവനകളും സമൂഹമാധ്യമങ്ങളിൽ മാത്രമല്ല, നിയമസഭയിലും വൈറലാണ്‌.


പ്രതിപക്ഷ നേതാവ്‌ പിണറായി വിജയനും ചോദിച്ചു, മുൻപ്‌ പറഞ്ഞതൊക്കെ മറക്കാമോ എന്ന്‌. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തോടൊപ്പം കേന്ദ്രം വരുത്തുന്ന വർധനകൂടിയായതോടെ വലിയ വിലക്കയറ്റമാണ്‌ നാട്ടിൽ. അസാധാരണ പ്രതിസന്ധിയിൽ ഒരു വരി കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പറഞ്ഞോ. അത്‌ പറയുമ്പോൾ, ധവളപത്രം ഇറക്കുമെന്ന ഉമ്മാക്കി കാണിക്കുന്നു. അത്‌ ഇറക്കുമ്പോൾ കാണാമെന്നും പിണറായി പറഞ്ഞു.


കേന്ദ്രം 2021 ൽ പെട്രോളിന്‌ വില കൂട്ടിയപ്പോൾ ‘ജനങ്ങൾക്കുനേരെ നികുതി ഭീകരത, കേരളം ഇന്ധന നികുതി കുറയ്ക്കണം’ എന്ന്‌ പറഞ്ഞിരുന്ന വി ഡി സതീശൻ ഇപ്പോൾ സഭയിൽ പറഞ്ഞത്‌ ‘അധിക നികുതി കുറയ്ക്കുന്ന മണ്ടത്തരമൊന്നും ഇ‍ൗ സർക്കാർ ചെയ്യില്ല, നിരന്തരമായി പെട്രോൾ പാചക വില കൂട്ടുന്നതിനാൽ പഠിക്കാൻ സമയം കിട്ടുന്നില്ല’ എന്നാണ്‌. അതുകൊണ്ടാണ്‌ അടിയന്തിര പ്രമേയം അവതരിപ്പിച്ച കെ എൻ ബാലഗോപാൽ ചോദിച്ചത്‌, ഇതൊക്കെ കണക്കുകൂട്ടിയെടുക്കാൻ എത്രമിനിറ്റ്‌ വേണമെന്ന്‌. ജനങ്ങളെ അനുനിമിഷം ബാധിച്ചുകൊണ്ടിരുന്ന ഗ‍ൗരവതരമായ വിഷയം ദീർഘകാലമെടുത്ത്‌ പഠിച്ച്‌ പരിഹരിക്കാൻ നിന്നാൽ നടക്കില്ല. വാക്ക്‌ പാലിക്കാനുള്ളതാണ്‌ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനിടെ സമയം തീരാൻപോകുന്നുവെന്ന മുന്നറിയിപ്പ്‌ നൽകിയ സ്പീക്കർ തിരുവഞ്ചൂരിനെ അദ്ദേഹം പ്രത്യേകം ഓർമിപ്പിച്ചു, ‘കോട്ടയവും കേരളത്തിലാണ്‌ സർ’.


ബിജെപിയോട്‌ വാരിക്കോരി ഉദാരമനസ്കത കാണിക്കുന്ന മുഖ്യമന്ത്രിക്ക്‌ ചേർന്ന ആളാണ്‌ സ്പീക്കറും. ശൂന്യവേളയിൽ ചട്ടം ലംഘിച്ച്‌ പ്രസംഗിക്കാൻ ശ്രമിച്ച ബി ബി ഗോപകുമാറിനോട്‌’ ഏതായാലും എഴുന്നേറ്റില്ലേ, പ്രസംഗിച്ചോ’ എന്നായിരുന്നു തിരുവഞ്ചൂരിന്റെ മഹാമനസ്കത. നന്ദി പ്രമേയ ചർച്ചയിൽ പി പ്രസാദ്‌ ഓർമിപ്പിച്ചു, ‘102 അംഗങ്ങളുണ്ടെന്നത്‌ ശരി. പക്ഷേ, യുഡിഎഫ്‌ ക‍ൗരവപ്പടയാകാതിരിക്കട്ടെ’.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home