ad
Deshabhimani

കേരള വി സി തിരിച്ചടി; മുൻ‌ രജിസ്ട്രാർക്കെതിരായ കുറ്റാരോപണ നോട്ടീസ് സ്റ്റേ ചെയ്തു

mohanan kunnummal

മോഹനൻ കുന്നുമ്മൽ (File)

വെബ് ഡെസ്ക്

Published on Jan 12, 2026, 05:27 PM | 1 min read

കൊച്ചി: ആർഎസ്എസ് അജ്ഞപാലിച്ച് കേരള സർവകലാശാല മുൻ രജിസ്ട്രർക്കെതിരെ താൽകാലിക വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. രജിസ്ട്രാറായിരുന്ന ഡോ.കെ എസ് അനിൽകുമാർ നൽകിയ ഹർജിയിലാണ് കോടതി നടപടി.


കേരള സർവകലാശാല സെനറ്റ് ഹാളിൽ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ നടപടയിയെടുത്തതാണ് താൽകാലിക വി സിയെയും സംഘപരിവാറിനെയും ചൊടിപ്പിച്ചത്. തുടർന്ന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്യുകയും കുറ്റാരോപണ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്.


സർവകലാശാല ചട്ടം 10/13 ഉപയോ​ഗിച്ച് വി സിക്ക് ഇങ്ങനെയൊരു നോട്ടീസ് പുറപ്പെടുവിക്കാൻ അധികാരമില്ലെന്ന് അനിൽകുമാർ കോടതിയെ അറിയിച്ചു. രജിസ്ട്രാറായിരിക്കെ തന്റെ നിയമനാധികാരി സിൻഡിക്കറ്റാണ്. തനിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ സിൻഡിക്കറ്റിനേ കഴിയൂ എന്നും അനിൽകുമാർ അറിയിച്ചു. ഈ വാദം അം​ഗീകരിച്ച കോടതി നോട്ടീസിന്മേലുള്ള എല്ലാ തുടർനടപടികളും തടഞ്ഞു. വി സിയോട് വിശദീകരണം നൽകാനും ഹൈക്കോടതി സിം​ഗിൾബെഞ്ച് ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home