Deshabhimani

നക്ഷത്ര ഹോട്ടലിലെ ഡിജെ പാർടി

print edition പൊലീസിന് അധികാരമില്ല; സമയം വെട്ടിക്കുറച്ച ഉത്തരവ് ഹെെക്കോടതി റദ്ദാക്കി

kerala highcourt
avatar
സ്വന്തം ലേഖിക

Published on Nov 11, 2026, 12:46 AM | 1 min read

കൊച്ചി : കൊച്ചിയിലെ നക്ഷത്ര ഹോട്ടലുകളുടെ പ്രവർത്തനം രാത്രി 11 വരെയാക്കി ചുരുക്കിയ പൊലീസ് ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി. ഹോട്ടലുകളിൽ അർധരാത്രി കഴിഞ്ഞും നീളുന്ന ഡിജെ പാർട്ടികളിലെ ക്രമസമാധാനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് സ്വീകരിച്ച നടപടികളാണ് ജസ്റ്റിസ് മുരളി പുരുഷോത്തൻ റദ്ദാക്കിയത്. എഫ്.എൽ-3 ലൈസൻസ് പ്രകാരം അധിക ഫീസ്‌ അടച്ച് പുലർച്ചെ മൂന്നുവരെ പ്രവർത്തനാനുമതി നേടിയ ഹോട്ടലുകളുടെ പ്രവർത്തനസമയം വെട്ടിക്കുറയ്ക്കാൻ പൊലീസിന് അധികാരമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.


2026-–27 സാമ്പത്തിക വർഷത്തിലേക്ക് അഞ്ചുലക്ഷം രൂപ അധിക ഫീസ്‌ അടച്ച ഹോട്ടലുകൾക്ക് ഡ്രൈ ഡേ ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ മൂന്നുവരെ പ്രവർത്തിക്കാം. വിദേശമദ്യ നിയമപ്രകാരം അനുവദിച്ചിട്ടുള്ള അധികസമയം തടയാൻ പൊലീസിന് അധികാരമില്ല. കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽമാത്രം ഹോട്ടൽ പ്രവർത്തനസമയം നിയന്ത്രിക്കാനാകില്ല. ഡിജെ പാർട്ടികളുടെ മറവിൽ ലഹരിമരുന്ന് ഉപയോഗമടക്കം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്.


അതേസമയം ഡിജെ പാർട്ടികളിലോ മറ്റു പരിപാടികളിലോ ശബ്ദമലിനീകരണ നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടാൽ മാത്രമേ പൊലീസിന്‌ ഇടപെടാനാകൂ. ഇത്തരം സന്ദർഭങ്ങളിൽ പൊലീസ് ആക്ട്, ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം എന്നിവപ്രകാരം നടപടിയെടുക്കാം.

കേരള പൊലീസ് ആക്ട് പ്രകാരം പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളുടെ കാലാവധി 15 ദിവസത്തിനപ്പുറം നീട്ടണമെങ്കിൽ സർക്കാരിനാണ് അധികാരമെന്നും കോടതി വ്യക്തമാക്കി.


രാത്രി 11നുശേഷം പ്രവർത്തന വിലക്കേർപ്പെടുത്തിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി എളംകുളത്തെ റാഡിസൺ ബ്ലൂ ഹോട്ടൽ ലൈസൻസി മഹാദേവൻ സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home