Deshabhimani

print edition പൊലീസ്‌ അസോസിയേഷൻ; ഹൈക്കോടതി വിധി പൊലീസുകാരുടെ വിജയം

kerala highcourt new 1
avatar
സ്വന്തം ലേഖകൻ

Published on Sep 30, 2026, 12:03 AM | 1 min read

തിരുവനന്തപുരം : പൊലീസ്‌ അസോസിയേഷനുകൾ സംബന്ധിച്ച്‌ സർക്കാരിന്‌ ഹൈക്കോടതിയിൽനിന്നേറ്റത്‌ കനത്ത തിരിച്ചടി. മൂന്ന്‌ പൊലീസ്‌ സംഘടനകളെ പൊളിച്ച്‌ രണ്ടാക്കുകയും നിലവിലെ ഭരണസമിതികൾ പിരിച്ചുവിട്ട്‌ അഡ്‌ഹോക്‌ കമ്മിറ്റിക്ക്‌ ചുമതല നൽകുകയും ചെയ്‌ത ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി. അധികാരത്തിന്റെ മറവിൽ സംഘടനയുടെ ജനാധിപത്യം അട്ടിമറിച്ച്‌ സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമമാണ്‌ പൊളിഞ്ഞത്‌. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനെ ഇല്ലാതാക്കി അംഗങ്ങളെ കേരള പൊലീസ്‌ അസോസിയേഷൻ, കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയിലേക്ക് മാറ്റാനായിരുന്നു നീക്കം.


അംഗീകൃത സംഘടനയിൽ തുടരാനുള്ള പൊലീസുകാരുടെ അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും, ബൈലോയും അംഗങ്ങളുടെ അനുമതിയും മറികടന്ന്‌ സംഘടനയുടെ ഘടന മാറ്റാനോ പിരിച്ചുവിടാനോ സർക്കാരിന്‌ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. അഡ്‌ഹോക്‌ കമ്മിറ്റിയും റദ്ദാക്കിയതോടെ നിലവിലെ ഭാരവാഹികൾക്ക്‌ വീണ്ടും ചുമതലയേൽക്കാം. കോൺഗ്രസ്‌ അനുകൂലികളെ കുത്തിനിറച്ചാണ്‌ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്‌.


യുഡിഎഫ്‌ സർക്കാർ വന്നതോടെ അസോസിയേഷൻ ഭരണം പിടിച്ചെടുക്കാനാണ്‌ ചിലർ ശ്രമിച്ചത്‌. അതിനായി ആഭ്യന്തരവകുപ്പ്‌ ഡിജിപിയിൽ സമ്മർദം ചെലുത്തി നിലവിലെ ഭാരവാഹികളുമായി ചർച്ചപോലും നടത്താതെ നിയമവിരുദ്ധ ഉത്തരവിറക്കുകയായിരുന്നു. സംഘടനയുടെ ഭരണഘടനയിൽ മാറ്റംവരുത്താനുള്ള അധികാരം ജനറൽ ബോഡിക്കുമാത്രമാണ്‌. ഇത്‌ ലംഘിച്ചായിരുന്നു ഉത്തരവ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home