ad
Deshabhimani

print edition ആഗോള അയ്യപ്പ സംഗമം ; കണക്ക്‌ സമർപ്പിക്കാൻ 
ഒരുമാസം കൂടി സമയം

thanthra vidya peedam
വെബ് ഡെസ്ക്

Published on Jan 09, 2026, 12:15 AM | 1 min read


കൊച്ചി

പമ്പാതീരത്ത്‌ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്ക്‌ സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഒരുമാസം ക‍ൂടി സമയം അനുവദിച്ച്‌ ഹൈക്കോടതി ദേവസ്വം ബെഞ്ച്‌. കണക്ക് കൃത്യസമയത്ത്‌ നൽകാത്തതിൽ കോടതി ബോർഡിനെ വിമർശിച്ചു. ഇനി കൂടുതൽ സാവകാശം നൽകാനാവില്ലെന്നും ബെഞ്ച്‌ വ്യക്തമാക്കി. സെപ്തംബർ 20നായിരുന്നു പമ്പയിൽ ആഗോള അയ്യപ്പ സംഗമം. പരിപാടി പൂർത്തിയായി 45 ദിവസത്തിനകം കണക്ക് അറിയിക്കണം എന്നായിരുന്നു ഹൈക്കോടതി നിർദേശം നൽകിയിരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home