പാലക്കാട് കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു

പാലക്കാട്: മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരം. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ചൊവ്വാഴ്ച അർധരാത്രി 12.30-ഓടെയായിരുന്നു അപകടം.
ഷൊർണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുവന്ന കാർ മനിശ്ശീരിയിൽവെച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് കാറിൽക്കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.








0 comments