ഗുർപട്‌വന്ത് സിങ് പന്നുവിനെതിരായ വധശ്രമം; ഡോവലിന് യുഎസ് കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി : അമേരിക്കൻ പൗരത്വമുള്ള ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, റോ മുൻ മേധാവി സാമന്ത് ഗോയൽ അടക്കമുള്ളവർക്കെതിരായ നോട്ടീസ് ഇന്ത്യക്ക് കൈമാറി അമേരിക്ക. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്ട് ജഡ്‌ജി കാതറിൻ പൊൾക്ക് ഫയ്‌ലയുടെ ഉത്തരവിന് പിന്നാലെ വാഷിങ്‌ടണിലെ ഇന്ത്യൻ എംബസിക്ക് നോട്ടീസ് കൈമാറിയതായി സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു.
എംബസി വഴി നോട്ടീസ് നൽകിയതിനെതിനെ കേന്ദ്രസർക്കാർ തള്ളി.
ഇന്ത്യൻ കോടതികൾ വഴി സമൻസ് നൽകണമെന്ന പന്നുവിന്റെ ആവശ്യം അംഗീകരിച്ച് വിശദരേഖ 30നകം സമർപ്പിക്കാൻ പന്നുവിനോട് ജഡ്‌ജി ആവശ്യപ്പെട്ടു. പന്നുവിനെ വധിക്കാൻ കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം ഹിറ്റ്‌മാനെ ഏർപ്പാടാക്കാൻ ശ്രമിച്ച ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലിക്ക് അമേരിക്കയ്‌ക്ക് കൈമാറിയിരുന്നു.








0 comments