Deshabhimani

print edition വാക്കിലല്ല, പ്രവൃത്തിയിലാണ്‌ കാര്യമെന്ന്‌ ഇറാൻ

Iran

തെഹ്‌റാനിലെ ആസാദി സ്‌ക്വയറിൽ സന്നദ്ധപ്രവർത്തകരായ സ്ത്രീകൾക്കായി സംഘടിപ്പിച്ച 
‘ജൻഫാദ' സൈനിക പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന ഇറാനിയൻ വനിത

വെബ് ഡെസ്ക്

Published on Nov 11, 2026, 03:22 AM | 1 min read

വാഷിങ്‌ടൺ : ഇറാനെതിരായ സൈനിക നടപടി നിലവിൽ അത്യാവശ്യല്ലെന്ന യുഎസ്‌ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം തള്ളി ഇറാൻ. വാക്കുകളിലല്ല പ്രവൃത്തിയിലാണ്‌ കാര്യമെന്ന്‌ ഇറാൻ സുരക്ഷാമേധാവി മൊഹ്‌സൻ റെസായി പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം പൂര്‍ണമായി പിന്‍വലിക്കണമെന്നും ഇറാൻ മുന്നോട്ടുവച്ച ഏഴ്‌ ഉപാധികൾ അംഗീകരിക്കാതെ സമാധാന ഉടന്പടി സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


എട്ടുമാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ വിജയകരമായ പരിസമാപ്തിലേക്ക്‌ നീങ്ങുകയാണെന്നും ഇറാൻ ആണവായുധം നിർമിക്കില്ലെന്ന്‌ ഉറപ്പാക്കുന്ന ദീർഘകാല പരിഹാരമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും വൈറ്റ്‌ഹൗസിൽ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽത്താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ്‌ ട്രംപ്‌ അറിയിച്ചത്‌. പാരീസിൽ നടക്കുന്ന ജി–7 ഉച്ചകോടിയിൽ പങ്കെടുത്ത്‌ സംസാരിച്ച യു എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി മാർക്കോ റൂബിയോയും ഇറാനെതിരായ സൈനിക നടപടി ഇപ്പോൾ ആവശ്യമില്ലെന്ന്‌ പറഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർടിക്കുണ്ടായ തിരിച്ചടിയാണ്‌ സൈനികനടപടിയിൽനിന്ന്‌ പിന്മാറാൻ ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ്‌ വിലയിരുത്തൽ. കൂട്ടാളിയായ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനും തിരിച്ചടിയേറ്റു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

E20

02

print edition പെട്രോളിലെ എഥനോൾ; തർക്കം കത്തുന്നു
Sonia Gandhi

03

print edition തുറന്നുപറഞ്ഞ് സോണിയ; ഒന്നാം യുപിഎ സർക്കാർ
സിപിഐ എമ്മിന്റെ രാഷ്‌ട്രീയ പക്വത
Sonia Gandhi Autobiography.

04

print edition മൻമോഹനെ നിയന്ത്രിച്ചിട്ടില്ലെന്ന്‌ സോണിയ
kisan morcha march

05

print edition കർഷകത്തൊഴിലാളികൾ അണിചേരും
deshabhimani section

Recommended

Deshabhimani
Home