Deshabhimani

print edition കമീഷനടി, കലഹം 
മന്ത്രിമാർ നോക്കുകുത്തി

v d satheesan
വെബ് ഡെസ്ക്

Published on Nov 11, 2026, 03:35 AM | 2 min read

തിരുവനന്തപുരം : മന്ത്രിമാരെയും കോൺഗ്രസ്‌ നേതാക്കളെയും അപ്രസക്തരാക്കിയുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ അമിതാധികാര പ്രയോഗത്തിൽ ഉലഞ്ഞ്‌ കോൺഗ്രസ്‌. കമീഷനടിക്കാനുള്ള കരാർ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയും വിവാദമായപ്പോൾ മന്ത്രിമാരെ ഇരുട്ടിൽ നിർത്തിക്കൊണ്ടുതന്നെ അതിൽനിന്ന്‌ പിന്മാറുകയും ചെയ്യുന്പോൾ മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ മന്ത്രിമാർക്കുപോലും പ്രതികരിക്കാനാകുന്നില്ല. കോൺഗ്രസിലോ മുന്നണിയിലോ ചർച്ച ചെയ്യാതെയുള്ള ഇ‍ൗ ഏകാധിപത്യത്തിലുള്ള പ്രതിഷേധമാണ്‌ ഒരുകാര്യവും നേതാക്കളറിയുന്നില്ലെന്ന മട്ടിലുള്ള അടൂർ പ്രകാശിന്റെ പ്രതികരണം.


ജനങ്ങളോട്‌ കൂറോ കൂട്ടുത്തരവാദിത്വമോ ഇല്ലാത്തവിധം കൊടിയ കുഴപ്പത്തിലാണെന്ന്‌ മന്ത്രിസഭയെന്ന്‌ ഇത് വിളിച്ചു പറയുന്നു. വൈദ്യുതി ക്ഷാമമെന്ന പേരിൽ ജിഎൻഎ കരാറിന്‌ മുഖ്യമന്ത്രി വാദിച്ചത്‌ അഴിമതി ലക്ഷ്യമിട്ടാണെന്ന്‌ കെഎസ്‌ഇബി യുടെ റിപ്പോർട്ട്‌ തെളിയിച്ചു. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ്‌ കോൺഗ്രസ്‌ നീങ്ങുന്നത്‌. മന്ത്രിമാരെ വകവയ്‌ക്കാതെ മുഖ്യമന്ത്രി ഒറ്റയ്‌ക്ക്‌ ഭരിക്കുന്നു എന്നതിന്‌ മറ്റൊരു തെളിവാണ്‌ വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ച. തന്നെ വിശ്വാസത്തിലെടുത്തല്ല ഒരു കാര്യവും വകുപ്പിൽ മുഖ്യമന്ത്രി നടപ്പാക്കുന്നതെന്നതിന്റെ അതൃപ്തി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്‌ പരസ്യമായി പ്രകടിപ്പിക്കേണ്ടിവന്നു. ഒരു യുഡിഎഫ്‌ സർക്കാരും നേരിടാത്ത പ്രതിസന്ധിയാണ്‌ വി ഡി സതീശൻ ആറുമാസത്തിനിടെ ഉണ്ടാക്കിയതെന്നും നേതാക്കൾ ചൂണ്ടിക്കാണി
ക്കുന്നു.


വാർഷിക പദ്ധതി ചർച്ചയിലും മന്ത്രിമാർ ഒ‍ൗട്ട്‌

തിരുവനന്തപുരം : അടുത്ത സാമ്പത്തികവർഷത്തേക്ക്‌ സംസ്ഥാനത്തിന്റെ പദ്ധതി തയ്യാറാക്കുന്ന ചർച്ചകളിൽനിന്ന്‌ മന്ത്രിമാർ പുറത്ത്‌. വകുപ്പിന്റെ മുൻഗണന സംബന്ധിച്ച്‌ മന്ത്രിമാരുമായി വൈസ്‌ ചെയർപേഴ്‌സൺ നടത്താറുള്ള ചർച്ച ഒഴിവാക്കി. ആശയവിനിമയം ആവശ്യമെങ്കിൽ ദിവസവും സമയവും അറിയിച്ച് ഡിസംബർ 15നകം എത്തണമെന്ന്‌ കാണിച്ച്‌ ആസൂത്രണ ബോർഡ്‌ വൈസ്‌ ചെയർപേഴ്‌സൺ കെ എം ചന്ദ്രശേഖർ മന്ത്രിമാർക്ക്‌ കത്തയച്ചു. ചെയർപേഴ്‌സൺ കൂടിയായ മുഖ്യമന്ത്രി അറിഞ്ഞാണിത്‌.

ചർച്ചാപ്രക്രിയ ആഗസ്‌തിലാണ്‌ തുടങ്ങുക. വകുപ്പ്‌ അധ്യക്ഷരുമായി ബോർഡ്‌ അംഗവും രണ്ടാംഘട്ടത്തിൽ സെക്രട്ടറിമാരുമായി വൈസ്‌ ചെയർപേഴ്‌സണും ചർച്ച നടത്തും. മൂന്നാംഘട്ടത്തിൽ മന്ത്രിമാരുമായി വൈസ്‌ ചെയർപേഴ്‌സണുമായുള്ള പ്രത്യേകം ചർച്ചകളാണ്‌ ഒഴിവാക്കിയത്‌. ഓരോ മന്ത്രിയെയും പ്രത്യേകം സംബോധനചെയ്‌ത്‌ കത്തയക്കുന്ന പതിവ്‌ തെറ്റിച്ച്‌ ‘എല്ലാ മന്ത്രിമാർക്കും’ എന്നാണ്‌ സംബോധന. ഇത്‌ പ്രോട്ടോക്കോൾ ലംഘനമാണ്‌.

അടുത്ത സാമ്പത്തികവർഷം മുതലാണ്‌ 15ാം പഞ്ചവത്സര പദ്ധതി. അടുത്ത ബജറ്റിലേക്കുള്ള പദ്ധതികളുടെ ചർച്ചയാണ്‌ ഇപ്പോൾ നടക്കുന്നത്‌. പഞ്ചവത്സര പദ്ധതി സംബന്ധിച്ച ചർച്ചകൾ ജില്ലാതലത്തിൽ ആരംഭിച്ചിട്ടുണ്ട്‌. കാസർകോട്‌, കോഴിക്കോട്‌, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ ചർച്ചകളാണ്‌ ബാക്കി. പദ്ധതി ചർച്ചകൾ ഉദ്യോഗസ്ഥ കേന്ദ്രീകൃതമാക്കുന്നതിൽ കോൺഗ്രസിലും മുന്നണിയിലും വിയോജിപ്പുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

auto kerala

01

print edition നിരക്ക്‌ പുതുക്കുക: ഓട്ടോ–ടാക്‌സി പണിമുടക്ക് നാളെ
Sunny joseph

02

print edition ജിഎൻഎ കരാർ; കറന്റടിച്ചപോലെ സണ്ണി
E20

04

print edition പെട്രോളിലെ എഥനോൾ; തർക്കം കത്തുന്നു
Iran

05

print edition വാക്കിലല്ല, പ്രവൃത്തിയിലാണ്‌ കാര്യമെന്ന്‌ ഇറാൻ
deshabhimani section

Recommended

Deshabhimani
Home