Deshabhimani

print edition നിരക്ക്‌ പുതുക്കുക: ഓട്ടോ–ടാക്‌സി പണിമുടക്ക് നാളെ

auto kerala
വെബ് ഡെസ്ക്

Published on Nov 11, 2026, 03:39 AM | 1 min read

തിരുവനന്തപുരം : നിരക്ക്‌ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട്‌ ഓട്ടോ–ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ സംയുക്ത സമരസമിതി സംസ്ഥാനവ്യാപകമായി 24 മണിക്കൂർ പണിമുടക്കും. ബുധനാഴ്‌ച അർധരാത്രി 12 മുതൽ വ്യാഴാഴ്‌ച രാത്രി 12 വരെയാണ് പണിമുടക്ക്. എട്ട്‌ ലക്ഷത്തിലധികം തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ സിഐടിയു, എഐടിയുസി, എച്ച്എംഎസ്, കെടിയുസി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സമരം.


മിനിമം ചാർജ് ഒന്നര കിലോമീറ്ററിന് 50 രൂപയായും തുടർന്നുള്ള കിലോമീറ്ററിന് 20 രൂപയായും ഉയർത്തണമെന്നും ആവശ്യപ്പെടും. ഓട്ടോകളിലും ലൈറ്റ് മോട്ടോർ വാഹനങ്ങളിലുംപോകുന്ന കുട്ടികളെ സ്‌കൂളിലെത്തിച്ചശേഷമാകും തൊഴിലാളികൾ പണിമുടക്കിൽ പങ്കുചേരുക. അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ തുടർപ്രക്ഷോഭങ്ങളിലേക്ക്‌ കടക്കുമെന്ന്‌ സമരസമിതി നേതാക്കളായ കെ എസ് സുനിൽകുമാർ, നാലാഞ്ചിറ ഹരി (സിഐടിയു), സുനിൽ മതിലകം, മൈക്കിൾ സെബാസ്റ്റ്യൻ (എഐടിയുസി), വിഴിഞ്ഞം ജയകുമാർ (എച്ച്‌എംഎസ്‌), കവടിയാർ ധർമൻ (കെടിയുസി) എന്നിവർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

v d satheesan

01

print edition കമീഷനടി, കലഹം 
മന്ത്രിമാർ നോക്കുകുത്തി
Sunny joseph

02

print edition ജിഎൻഎ കരാർ; കറന്റടിച്ചപോലെ സണ്ണി
E20

04

print edition പെട്രോളിലെ എഥനോൾ; തർക്കം കത്തുന്നു
Iran

05

print edition വാക്കിലല്ല, പ്രവൃത്തിയിലാണ്‌ കാര്യമെന്ന്‌ ഇറാൻ
deshabhimani section

Recommended

Deshabhimani
Home